Skip to main content

وَيٰقَوْمِ اسْتَغْفِرُوْا رَبَّكُمْ ثُمَّ تُوْبُوْٓا اِلَيْهِ يُرْسِلِ السَّمَاۤءَ عَلَيْكُمْ مِّدْرَارًا وَّيَزِدْكُمْ قُوَّةً اِلٰى قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِيْنَ  ( هود: ٥٢ )

wayāqawmi
وَيَٰقَوْمِ
And O my people!
(വീണ്ടും) എന്‍റെ ജനങ്ങളേ
is'taghfirū
ٱسْتَغْفِرُوا۟
Ask forgiveness
നിങ്ങള്‍ പാപമോചനം തേടുവിന്‍
rabbakum
رَبَّكُمْ
(of) your Lord
നിങ്ങളുടെ റബ്ബിനോടു
thumma
ثُمَّ
then
പിന്നെ, പുറമെ
tūbū ilayhi
تُوبُوٓا۟ إِلَيْهِ
turn in repentance to Him
അവനിലേക്കു പശ്ചാത്തപിക്കുവിന്‍
yur'sili
يُرْسِلِ
He will send
അവന്‍ അയച്ചു തരും
l-samāa
ٱلسَّمَآءَ
(from) the sky (rain)
ആകാശം (മഴ)
ʿalaykum
عَلَيْكُم
upon you
നിങ്ങളില്‍, നിങ്ങള്‍ക്കു
mid'rāran
مِّدْرَارًا
(in) abundance
സമൃദ്ധമായി, തുടര്‍ന്നൊഴുകി ക്കൊണ്ടു
wayazid'kum
وَيَزِدْكُمْ
and increase you
നിങ്ങള്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും
quwwatan
قُوَّةً
(in) strength
ശക്തി, ഊക്കു
ilā quwwatikum
إِلَىٰ قُوَّتِكُمْ
(added) to your strength
നിങ്ങളുടെ ശക്തിയിലേക്ക്‌ (ശക്തിയില്‍ കൂടി)
walā tatawallaw
وَلَا تَتَوَلَّوْا۟
And (do) not turn away
നിങ്ങള്‍ തിരിഞ്ഞുകളയുകയും അരുതു
muj'rimīna
مُجْرِمِينَ
(as) criminals"
കുറ്റവാളികളായിക്കൊണ്ടു.

Wa yaa qawmis taghfiroo Rabbakum summa toobooo ilaihi yursilis samaaa'a 'alaikum midraaranw wa yazidkum quwwatan ilaa quwwatikum wa laa tatawallaw mujrimeen (Hūd 11:52)

English Sahih:

And O my people, ask forgiveness of your Lord and then repent to Him. He will send [rain from] the sky upon you in showers and increase you in strength [added] to your strength. And do not turn away, [being] criminals." (Hud [11] : 52)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞുപോവരുത്.'' (ഹൂദ് [11] : 52)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞു പോകരുത്‌.