Skip to main content

وَامْرَاَتُهٗ قَاۤىِٕمَةٌ فَضَحِكَتْ فَبَشَّرْنٰهَا بِاِسْحٰقَۙ وَمِنْ وَّرَاۤءِ اِسْحٰقَ يَعْقُوْبَ  ( هود: ٧١ )

wa-im'ra-atuhu
وَٱمْرَأَتُهُۥ
And his wife
അദ്ദേഹത്തിന്‍റെ സ്ത്രീ (ഭാര്യ)
qāimatun
قَآئِمَةٌ
(was) standing
നില്‍ക്കുന്നവളായിരുന്നു (നില്‍ക്കുകയായിരുന്നു)
faḍaḥikat
فَضَحِكَتْ
and she laughed
അപ്പോള്‍ (എന്നിട്ടു) അവള്‍ ചിരിച്ചു
fabasharnāhā
فَبَشَّرْنَٰهَا
Then We gave her glad tidings
അപ്പോള്‍ അവള്‍ക്കു നാം സന്തോഷമറിയിച്ചു
bi-is'ḥāqa
بِإِسْحَٰقَ
of Ishaq
ഇസ്ഹാഖിനെപ്പറ്റി
wamin warāi
وَمِن وَرَآءِ
and after and after
പിന്നാലെ
is'ḥāqa
إِسْحَٰقَ
Isaac
ഇസ്ഹാഖിന്‍റെ
yaʿqūba
يَعْقُوبَ
(of) Yaqub
യഅ്ഖൂബിനെ(യും).

Wamra atuhoo qaaa'imatun fadahikat fabashsharnaahaa bi Ishaaqa wa minw waraaa'i Ishaaqa Ya'qoob (Hūd 11:71)

English Sahih:

And his wife was standing, and she smiled. Then We gave her good tidings of Isaac and after Isaac, Jacob. (Hud [11] : 71)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇബ്‌റാഹീമിന്റെ ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവരെ ഇസ്ഹാഖിനെ പറ്റിയും ഇസ്ഹാഖിന് പിറകെ യഅ്ഖൂബിനെ പറ്റിയും നാം ശുഭവാര്‍ത്ത അറിയിച്ചു. (ഹൂദ് [11] : 71)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അദ്ദേഹത്തിന്‍റെ (ഇബ്റാഹീം നബി (عليه السلام) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവൾക്ക് ഇസ്ഹാഖിനെപ്പറ്റിയും, ഇസ്ഹാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും നാം സന്തോഷവാര്‍ത്ത അറിയിച്ചു.[1]

[1] ഇബ്റാഹീം നബി (عليه السلام)ക്ക് ഇസ്ഹാഖ് എന്ന മകനും, യഅ്ഖൂബ് എന്ന പൗത്രനും ഉണ്ടാകുമെന്നാണ് മലക്കുകള്‍ അദ്ദേഹത്തിന്‍റെ ഭാര്യയായ സാറയെ സന്തോഷവാര്‍ത്ത അറിയിച്ചത്.