And if We hold back from them the punishment for a limited time, they will surely say, "What detains it?" Unquestionably, on the Day it comes to them, it will not be averted from them, and they will be enveloped by what they used to ridicule. (Hud [11] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരു നിശ്ചിത അവധിവരെ നാം അവരുടെ ശിക്ഷ വൈകിച്ചാല്‍ അവരിങ്ങനെ പറയും: ''അതിനെ തടഞ്ഞുനിര്‍ത്തിയതെന്താണ്?'' അറിയുക: അത് വന്നെത്തുന്ന ദിവസം ഒരു നിലക്കും അവരില്‍ നിന്നത് തട്ടി മാറ്റപ്പെടുന്നതല്ല. ഏതൊന്നിനെ അവര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നുവോ, അതവരില്‍ വന്നു പതിക്കുക തന്നെ ചെയ്യും. (ഹൂദ് [11] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു നിര്‍ണിത കാലപരിധി വരെ അവരില്‍ നിന്നും നാം ശിക്ഷ മാറ്റിവെച്ചാല്‍ അവര്‍ പറയുക തന്നെ ചെയ്യും; 'അതിനെ തടഞ്ഞു നിര്‍ത്തുന്ന കാര്യമെന്താണ്' എന്ന്. ശ്രദ്ധിക്കുക. അതവര്‍ക്ക് വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന് തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവര്‍ പരിഹസിച്ചിരുന്നുവോ അതവരെയാകെ ബാധിക്കുകയും ചെയ്യും.
2 Mokhtasar Malayalam
എണ്ണപ്പെട്ട കാലപരിധി വരെ മുശ്രിക്കുകളിൽ നിന്ന് അവരർഹിക്കുന്ന ഇഹലോക ശിക്ഷ നാം വൈകിച്ചാൽ പരിഹാസത്തോടെയും ശിക്ഷക്ക് ധൃതികാണിച്ചും അവർ പറയുക തന്നെ ചെയ്യും; ഞങ്ങളിൽ നിന്ന് ശിക്ഷ തടഞ്ഞു നിർത്തുന്ന കാര്യമെന്താണ് ? അറിയുക: അവർക്കർഹമായ ശിക്ഷ അവർക്ക് വന്നെത്താൻ അല്ലാഹു നിശ്ചയിച്ച ഒരു സമയമുണ്ട്. അതവർക്ക് വന്നെത്തുന്ന ദിവസം അതവരിൽ നിന്ന് തിരിച്ചുകളയുന്ന ഒന്നും അവർക്ക് കണ്ടെത്താൻ സാധിക്കുകയില്ല. അതെ, അതവരെ പിടികൂടുക തന്നെ ചെയ്യും. അവർ പരിഹസിക്കുകയും ധൃതികാണിക്കുകയും ചെയ്ത ശിക്ഷ അവരെ വലയം ചെയ്യുകയും ചെയ്യും.