Skip to main content

فَلَمَّا ذَهَبُوْا بِهٖ وَاَجْمَعُوْٓا اَنْ يَّجْعَلُوْهُ فِيْ غَيٰبَتِ الْجُبِّۚ وَاَوْحَيْنَآ اِلَيْهِ لَتُنَبِّئَنَّهُمْ بِاَمْرِهِمْ هٰذَا وَهُمْ لَا يَشْعُرُوْنَ  ( يوسف: ١٥ )

falammā dhahabū
فَلَمَّا ذَهَبُوا۟
So when they took him
അങ്ങനെ (എന്നിട്ടു) അവര്‍ പോയപ്പോള്‍
bihi
بِهِۦ
they took him
അവനെയും കൊണ്ടു
wa-ajmaʿū
وَأَجْمَعُوٓا۟
and agreed
അവര്‍ ഏകോപിക്കുക (തീര്‍ച്ചപ്പെടുത്തുക)യും
an yajʿalūhu
أَن يَجْعَلُوهُ
that they put him
അദ്ദേഹത്തെ അവര്‍ ആകുവാന്‍
fī ghayābati
فِى غَيَٰبَتِ
in (the) bottom
അടി (അഗാധത)യില്‍
l-jubi
ٱلْجُبِّۚ
(of) the well
കിണറ്റിന്റെ, ആഴക്കുഴിയുടെ
wa-awḥaynā
وَأَوْحَيْنَآ
But We inspired
നാം വഹ് യു (ബോധനം) നല്‍കുകയും ചെയ്തു
ilayhi
إِلَيْهِ
to him
അദ്ദേഹത്തിനു
latunabbi-annahum
لَتُنَبِّئَنَّهُم
"Surely, you will inform them
നിശ്ചയമായും നീ അവരെ ബോധപ്പെടുത്തുമെന്നു
bi-amrihim
بِأَمْرِهِمْ
about this affair
അവരുടെ കാര്യ(വിഷയത്തെ)പ്പറ്റി
hādhā
هَٰذَا
about this affair
ഈ
wahum
وَهُمْ
while they
അവരാകട്ടെ, അവരായിരിക്കെ
lā yashʿurūna
لَا يَشْعُرُونَ
(do) not perceive"
അറിയുകയില്ല, അറിയാതെ

Falammaa zahaboo bihee wa ajma'ooo anyyaj'aloohu fee ghayaabatil jubb; wa awyainaaa ilaihi latunabbi 'annahum bi amrihim haaza wa hum laa yash'uroon (Yūsuf 12:15)

English Sahih:

So when they took him [out] and agreed to put him into the bottom of the well... But We inspired to him, "You will surely inform them [someday] about this affair of theirs while they do not perceive [your identity]." (Yusuf [12] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ അവരവനെ കൊണ്ടുപോയി. കിണറ്റിന്റെ ആഴത്തില്‍ തള്ളാന്‍ കൂട്ടായി തീരുമാനിച്ചു. അപ്പോള്‍ നാം അവന് ബോധനം നല്‍കി: അവരുടെ ഈ ചെയ്തിയെക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുകതന്നെ ചെയ്യും. അവര്‍ അന്നേരം അതേക്കുറിച്ച് ഒട്ടും ബോധവാന്മാരായിരിക്കുകയില്ല. (യൂസുഫ് [12] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ അവര്‍ അവനെ(യൂസുഫിനെ)യും കൊണ്ടുപോകുകയും, അവനെ കിണറ്റിന്‍റെ അടിയിലേക്ക് ഇടുവാന്‍ അവര്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തപ്പോള്‍ (അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു.) 'തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ഈ ചെയ്തിയെപ്പറ്റി (ഒരിക്കല്‍) വിവരിച്ചുകൊടുക്കു'മെന്ന്[1] അവന്ന് (യൂസുഫിന്‌) നാം ബോധനം നല്‍കുകയും ചെയ്തു. (അന്ന്‌) അവര്‍ അതിനെപറ്റി ബോധവാന്‍മാരായിരിക്കുകയില്ല.

[1] പില്‍ക്കാലത്ത് യൂസുഫ് നബി(عليه السلام) ഈജിപ്തില്‍ വെച്ച് സഹോദരന്മാരോട് ഇതിനെപറ്റി സംസാരിച്ച കാര്യം 89ാം വചനത്തില്‍ പറയുന്നുണ്ട്.