And there came a company of travelers; then they sent their water drawer, and he let down his bucket. He said, "Good news! Here is a boy." And they concealed him, [taking him] as merchandise; and Allah was Knowing of what they did. (Yusuf [12] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരു യാത്രാസംഘം വന്നു. അവര്‍ തങ്ങളുടെ വെള്ളം കോരിയെ അയച്ചു. അയാള്‍ തന്റെ തൊട്ടി ഇറക്കി. അയാള്‍ പറഞ്ഞു: ''ഹാ, എന്തൊരദ്ഭുതം! ഇതാ ഒരു കുട്ടി!'' അവര്‍ ആ കുട്ടിയെ ഒരു കച്ചവടച്ചരക്കാക്കി ഒളിപ്പിച്ചുവെച്ചു. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു. (യൂസുഫ് [12] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ടുവരുന്ന ജോലിക്കാരനെ അയച്ചു. അവന് തൻ്റെ തൊട്ടിയിറക്കി. അവന് പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
ഒരു യാത്രാസംഘം വന്നു. അവർ അവർക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവൻ തൻറെ തൊട്ടി കിണറ്റിലിറക്കി. അപ്പോൾ യൂസുഫ് കയറിൽ പിടിച്ചു. അത് കണ്ടപ്പോൾ അവൻ സന്തോഷത്തോടെ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു കുട്ടി! വെള്ളമെടുത്തയാളും അയാളുടെ ഏതാനും കൂട്ടുകാരും യൂസുഫിനെ അവരുടെ ഒരു കച്ചവടച്ചരക്കെന്ന പോലെ യാത്രാസംഘത്തിലെ മറ്റുള്ളവരിൽ നിന്ന് ഒളിച്ചുവെച്ചു. അവർ യൂസുഫിനെ വിൽക്കുന്നതും ചെയ്യുന്നതും അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ഒന്നും അവന് ഗോപ്യമാവുന്നില്ല.