And the one from Egypt who bought him said to his wife, "Make his residence comfortable. Perhaps he will benefit us, or we will adopt him as a son." And thus, We established Joseph in the land that We might teach him the interpretation of events [i.e., dreams]. And Allah is predominant over His affair, but most of the people do not know. (Yusuf [12] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈജിപ്തില്‍ നിന്ന് അവനെ വാങ്ങിയവന് തന്റെ പത്നിയോടു പറഞ്ഞു: ''ഇവനെ നല്ല നിലയില്‍ പോറ്റി വളര്‍ത്തുക. ഇവന് നമുക്കുപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനായി കണക്കാക്കാം.'' അങ്ങനെ യൂസുഫിന് നാം അന്നാട്ടില്‍ സൗകര്യമൊരുക്കിക്കൊടുത്തു. സ്വപ്നവ്യാഖ്യാനം അവനെ പഠിപ്പിക്കാന്‍ കൂടിയാണത്. അല്ലാഹു തന്റെ തീരുമാനം കൃത്യമായി നടത്തുക തന്നെ ചെയ്യും. എങ്കിലും മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല. (യൂസുഫ് [12] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഈജിപ്തില്‍ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആള് തന്റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൗകര്യം നല്‍കുക. അവന് നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൗകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
ഈജിപ്തിൽ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആൾ തൻ്റെ ഭാര്യയോട് പറഞ്ഞു: ഇവനോട് നല്ല നിലയിൽ വർത്തിക്കുക. നമ്മോടൊപ്പം മാന്യമായ താമസസൗകര്യം നൽകുകയും ചെയ്യുക. ചില കാര്യങ്ങൾ ചെയ്യാൻ അവൻ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം. കൊലയിൽ നിന്ന് രക്ഷപ്പെടുത്തുകയും, കിണറിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തപോലെ അസീസിൻ്റെ ഹൃദയത്തിൽ അദ്ദേഹത്തോട് നാം ദയ ഇട്ടുകൊടുക്കുകയും, ഈജിപ്തിൽ അദ്ദേഹത്തിന് സൗകര്യമുണ്ടാക്കികൊടുക്കുകയും ചെയ്തു. സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാൻ വേണ്ടിയും കൂടിയാണത്. അല്ലാഹു തൻ്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. അവൻ ഉദ്ദേശിക്കുന്നതൊക്കെ സംഭവിക്കുന്നതുമത്രെ. അവനെ നിർബന്ധിക്കാൻ ആർക്കും സാധ്യമല്ല. പക്ഷെ മനുഷ്യരിൽ അധികപേരും -അഥവാ അവിശ്വാസികൾ- അത് മനസ്സിലാക്കുന്നില്ല.