Wa laqad hammat bihee wa hamma bihaa law laaa ar ra-aa burhaana rabbih;; kazaalika linasrifa 'anhu sooo'a walfa hshaaa'; innahoo min 'ibaadi nal mukhlaseen (Yūsuf 12:24)
And she certainly determined [to seduce] him, and he would have inclined to her had he not seen the proof [i.e., sign] of his Lord. And thus [it was] that We should avert from him evil and immorality. Indeed, he was of Our chosen servants. (Yusuf [12] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവള് അദ്ദേഹത്തെ കാമിച്ചു. തന്റെ നാഥന്റെ പ്രമാണം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹം അവളെയും കാമിക്കുമായിരുന്നു. അവ്വിധം സംഭവിച്ചത് തിന്മയും നീചകൃത്യവും നാം അദ്ദേഹത്തില്‍ നിന്ന് തട്ടിമാറ്റാനാണ്. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ തെരഞ്ഞെടുക്കപ്പെട്ട ദാസന്മാരില് പെട്ടവനത്രെ. (യൂസുഫ് [12] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന് നമ്മുടെ നിഷ്കളങ്കരായ ദാസന്മാരില് പെട്ടവനാകുന്നു.
2 Mokhtasar Malayalam
അവനുമായി വ്യഭിചരിക്കാൻ അവൾക്ക് ആഗ്രഹം ജനിച്ചു. അതിൽ നിന്ന് തടയുന്ന അല്ലാഹുവിൻ്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കിൽ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം കാണിച്ചുകൊടുത്തത് തിന്മ അവനിൽ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയും, വഞ്ചനയിൽ നിന്നും വ്യഭിചാരത്തിൽ നിന്നും അവനെ അകറ്റുന്നതിനും വേണ്ടിയാകുന്നു. തീർച്ചയായും യൂസുഫ് നുബുവ്വത്തിനും രിസാലത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ദാസന്മാരിൽ പെട്ടവനാകുന്നു.