But the one who was freed and remembered after a time said, "I will inform you of its interpretation, so send me forth." (Yusuf [12] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ രണ്ടു ജയില്‍ക്കൂട്ടുകാരില്‍ രക്ഷപ്പെട്ടവന് കുറേക്കാലത്തിനു ശേഷം ഓര്‍മിച്ചു പറഞ്ഞു: ''അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരാം. നിങ്ങള്‍ എന്നെ ചുമതലപ്പെടുത്തി അയച്ചാലും.'' (യൂസുഫ് [12] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആ രണ്ട് പേരില്‍ (യൂസുഫിന്റെ രണ്ട് ജയില്‍സുഹൃത്തുക്കളില്‍) നിന്ന് രക്ഷപ്പെട്ടവന് ഒരു നീണ്ടകാലയളവിന് ശേഷം (യൂസുഫിന്റെ കാര്യം) ഓര്‍മിച്ച് കൊണ്ട് പറഞ്ഞു: അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിച്ചു തരാം. നിങ്ങള്‍ (അതിന്) എന്നെ നിയോഗിച്ചേക്കൂ.
2 Mokhtasar Malayalam
ആ രണ്ട് ജയിൽ സുഹൃത്തുക്കളിൽ നിന്ന് രക്ഷപ്പെട്ട, രാജാവിൻറെ പാനീയം നൽകുന്നയാൾ ഒരു നീണ്ടകാലയളവിന് ശേഷം യൂസുഫിനെയും സ്വപ്നവ്യാഖ്യാനത്തിൽ അദ്ദേഹത്തിൻ്റെ അറിവും ഓർമിച്ചു. അയാൾ പറഞ്ഞു: രാജാവ് കണ്ടതിൻറെ വ്യാഖ്യാനത്തെപ്പറ്റി അതറിയുന്നവനോട് ചോദിച്ച് ഞാൻ നിങ്ങൾക്ക് വിവരമറിയിച്ചു തരാം. രാജാവേ, താങ്കളുടെ സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിനായി യൂസുഫിൻ്റെ അടുത്തേക്ക് എന്നെ നിയോഗിച്ചാലും.