And I do not acquit myself. Indeed, the soul is a persistent enjoiner of evil, except those upon which my Lord has mercy. Indeed, my Lord is Forgiving and Merciful." (Yusuf [12] : 53)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''ഞാനെന്റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നതു തന്നെ. എന്റെ നാഥന് അനുഗ്രഹിച്ചവരുടേതൊഴികെ. എന്റെ നാഥന് ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്; തീര്‍ച്ച.'' (യൂസുഫ് [12] : 53)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണചൊരിയുന്നവനുമാകുന്നു.
2 Mokhtasar Malayalam
പ്രഭുവിന്റെ ഭാര്യ തുടർന്നു: എൻ്റെ മനസ്സിനെ ഞാൻ കുറ്റവിമുക്തമാക്കുന്നില്ല. എന്റെ മനസ്സ് ശുദ്ധമാണെന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. തീർച്ചയായും ആഗ്രഹങ്ങളിലേക്ക് ചായുന്നതിനാലും അവയെ തടഞ്ഞുനിർത്തൽ പ്രയാസകരമായതിനാലും മനുഷ്യമനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. അല്ലാഹുവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. അവയെ അല്ലാഹു തിന്മയിൽ നിന്ന് കാത്തുരക്ഷിക്കും. തീർച്ചയായും എന്റെ രക്ഷിതാവ് അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു.