So when he had furnished them with their supplies, he put the [gold measuring] bowl into the bag of his brother. Then an announcer called out, "O caravan, indeed you are thieves." (Yusuf [12] : 70)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അങ്ങനെ അദ്ദേഹം ചരക്കുകള്‍ ഒരുക്കിക്കൊടുത്തപ്പോള്‍ തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ പാനപാത്രം എടുത്തുവെച്ചു. പിന്നീട് ഒരു വിളംബരക്കാരന്‍ വിളിച്ചുപറഞ്ഞു: ''ഹേ, യാത്രാസംഘമേ, നിങ്ങള്‍ കള്ളന്മാരാണ്.'' (യൂസുഫ് [12] : 70)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം (യൂസുഫ്) പാനപാത്രം[1] തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരു വിളംബരക്കാരൻ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്.
[1] ഒരു നിശ്ചിത അളവ് കൊളളുന്ന പാനപാത്രം തന്നെയായിരുന്നു സാധനങ്ങള്‍ അളക്കാനും അവര്‍ ഉപയോഗിച്ചിരുന്നത്.
2 Mokhtasar Malayalam
യൂസുഫ് തൻ്റെ വേലക്കാരോട് സഹോദരന്മാരുടെ ഒട്ടകപ്പുറത്ത് ഭക്ഷ്യസാധനങ്ങൾ ഒരുക്കിക്കൊടുക്കാൻ വേണ്ടി കൽപ്പിച്ചപ്പോൾ, അദ്ദേഹം ഭക്ഷണം അളക്കുന്ന രാജാവിൻറെ പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തിൽ അവരറിയാതെ വെച്ചു. സഹോദരനെ തന്നോടൊപ്പം നിർത്താൻ വേണ്ടിയായിരുന്നു അത്. അവർ സ്വകുടുംബങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഒരാൾ വിളിച്ചുപറഞ്ഞു: ഹേ; ഭക്ഷ്യസാധനങ്ങൾ ഒട്ടകപ്പുറത്ത് ചുമന്ന സംഘമേ, തീർച്ചയായും നിങ്ങൾ മോഷ്ടാക്കൾ തന്നെയാണ്.