[Jacob] said, "Rather, your souls have enticed you to something, so patience is most fitting. Perhaps Allah will bring them to me all together. Indeed, it is He who is the Knowing, the Wise." (Yusuf [12] : 83)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിതാവ് പറഞ്ഞു: ''അല്ല, നിങ്ങളുടെ മനസ്സ് നിങ്ങളെ ഒരു കാര്യത്തിന് പ്രേരിപ്പിച്ചു. അതു നിങ്ങള്‍ക്ക് ചേതോഹരമായി തോന്നി. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. ഒരുവേള അല്ലാഹു അവരെയെല്ലാവരെയും എന്റെ അടുത്തെത്തിച്ചേക്കാം. അവന് എല്ലാം അറിയുന്നവനും യുക്തിജ്ഞനും തന്നെ.'' (യൂസുഫ് [12] : 83)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം (പിതാവ്) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന് എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
2 Mokhtasar Malayalam
പിതാവ് അവരോട് പറഞ്ഞു: അവൻ മോഷണം നടത്തി എന്ന് നിങ്ങൾ പറയുന്നതല്ല ശരി. മുമ്പ് അവൻ്റെ സഹോദരൻ യൂസുഫിനെതിരെ കുതന്ത്രം പ്രയോഗിച്ച പോലെ അവനെതിരെയും കുതന്ത്രം പ്രയോഗിക്കാൻ നിങ്ങളുടെ മനസ്സുകൾ നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാൽ അല്ലാഹുവിനോടല്ലാതെ മറ്റാരോടും ആവലാതി ബോധിപ്പിക്കാതെ മനോഹരമായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും -യൂസുഫിനെയും, സഹോദരനെയും, വലിയ സഹോദരനെയും- അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീർച്ചയായും അവൻ എൻ്റെ അവസ്ഥ അറിയുന്നവനും എൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ യുക്തിമാനുമാകുന്നു.