Skip to main content

وَلَمَّا فَصَلَتِ الْعِيْرُ قَالَ اَبُوْهُمْ اِنِّيْ لَاَجِدُ رِيْحَ يُوْسُفَ لَوْلَآ اَنْ تُفَنِّدُوْنِ  ( يوسف: ٩٤ )

walammā faṣalati
وَلَمَّا فَصَلَتِ
And when departed
പിരിഞ്ഞപ്പോള്‍
l-ʿīru
ٱلْعِيرُ
the caravan
യാത്രാസംഘം
qāla abūhum
قَالَ أَبُوهُمْ
their father said their father said
അവരുടെ പിതാവു പറഞ്ഞു
innī
إِنِّى
"Indeed, I
നിശ്ചയമായും ഞാന്‍
la-ajidu
لَأَجِدُ
[I] find
ഞാന്‍ കണ്ടെത്തുന്നു (എനിക്കു കിട്ടുന്നു)
rīḥa
رِيحَ
(the) smell
വാസന, മണം
yūsufa
يُوسُفَۖ
(of) Yusuf
യൂസുഫിന്‍റെ
lawlā
لَوْلَآ
if not
ഇല്ലാതിരുന്നെങ്കില്‍
an tufannidūni
أَن تُفَنِّدُونِ
that you think me weakened in mind"
എന്നെ നിങ്ങള്‍ ബുദ്ധി മന്ദിച്ചവനാക്കുക, വിഡ്ഢിയാക്കല്‍.

Wa lammaa fasalatil 'eeru qaala aboohum innee la ajidu reeha Yoosufa law laaa an tufannidoon (Yūsuf 12:94)

English Sahih:

And when the caravan departed [from Egypt], their father said, "Indeed, I find the smell of Joseph [and would say that he was alive] if you did not think me weakened in mind." (Yusuf [12] : 94)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

യാത്രാസംഘം അവിടം വിട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: ''ഉറപ്പായും യൂസുഫിന്റെ വാസന ഞാനനുഭവിക്കുന്നു. നിങ്ങളെന്നെ ബുദ്ധിഭ്രമം ബാധിച്ചവനായി ആക്ഷേപിക്കുന്നില്ലെങ്കില്‍!'' (യൂസുഫ് [12] : 94)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

യാത്രാസംഘം (ഈജിപ്തില്‍ നിന്ന്‌) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്‌) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്‍റെ വാസന അനുഭവപ്പെടുന്നുണ്ട്‌[1]. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്‌.)

[1] അല്ലാഹു അദ്ദേഹത്തിന് ഉളവാക്കിയ ഒരു സവിശേഷാനുഭവമത്രെ അത്.