And it is He who spread the earth and placed therein firmly set mountains and rivers; and from all of the fruits He made therein two mates; He causes the night to cover the day. Indeed in that are signs for a people who give thought. (Ar-Ra'd [13] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി; നദികളും. അവന് തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന് രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്. (അര്‍റഅ്ദ് [13] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈരണ്ട് ഇണകളെ [1] ഉണ്ടാക്കിയിരിക്കുന്നു. അവന് രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
[1] 'സൗജൈൻ' എന്ന പദത്തിന് ഇണകൾ, ജോടികൾ, ഇനങ്ങൾ എന്നൊക്കെ അർത്ഥമാക്കാവുന്നതാണ്.
2 Mokhtasar Malayalam
അവൻ ഭൂമിയെ വിശാലമാക്കി. അത് ജനങ്ങളെയുമായി ഇളകാതിരിക്കാൻ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളെയും സൃഷ്ടിച്ചു. അതിൽ അവൻ വെള്ളത്തിൻ്റെ അരുവികൾ നിശ്ചയിക്കുകയും ചെയ്തു; മനുഷ്യർക്കും അവരുടെ മൃഗങ്ങൾക്കും കൃഷികൾക്കും വേണ്ട വെള്ളം അതിൽ നിന്ന് ലഭിക്കുന്നു. എല്ലാ ഫലവർഗങ്ങളിലും മൃഗങ്ങളിലും ആൺ - പെൺ എന്നീ രണ്ട് ഇണകളെയും ഉണ്ടാക്കി. അവൻ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. അങ്ങിനെ പ്രകാശപൂരിതമായതിന് ശേഷം അത് ഇരുട്ടുള്ളതായി മാറുന്നു. തീർച്ചയായും അതിൽ അല്ലാഹുവിൻറെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അവരാണ് ആ തെളിവുകളിൽ നിന്നും ദൃഷ്ടാന്തങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുന്നവർ.