The example [i.e., description] of Paradise, which the righteous have been promised, is [that] beneath it rivers flow. Its fruit is lasting, and its shade. That is the consequence for the righteous, and the consequence for the disbelievers is the Fire. (Ar-Ra'd [13] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഭക്തന്മാര്ക്കു വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്റെ ഉപമ ഇതാണ്: അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും തണലും ശാശ്വതമായിരിക്കും. ദൈവഭക്തന്മാരുടെ മടക്കം അവിടേക്കാണ്. സത്യനിഷേധികളുടെ ഒടുക്കമോ നരകത്തീയിലും. (അര്‍റഅ്ദ് [13] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ (ഇതത്രെ:) അതിന്റെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലെ കനികളും അതിലെ തണലും ശാശ്വതമായിരിക്കും. അതത്രെ സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം. സത്യനിഷേധികളുടെ പര്യവസാനം നരകമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിരോധങ്ങൾ വെടിഞ്ഞും സൂക്ഷ്മത പാലിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിൻ്റെ വിശേഷണം ഇതത്രെ: അതിലുള്ള കൊട്ടാരങ്ങളുടെയും മരങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും, ഇഹലോകത്തെ കനികളിൽ നിന്ന് വ്യത്യസ്തമായി അതിലെ കനികൾ ശാശ്വതമായിരിക്കും. അതിലെ തണലുകൾ എന്നെന്നേക്കുമുള്ളതും, ഒരിക്കലും ചുരുങ്ങിപ്പോകാത്തതുമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിരോധങ്ങൾ വെടിഞ്ഞും സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം അതത്രെ. അല്ലാഹുവിനെ നിഷേധിച്ചവരുടെ പര്യവസാനം നരകവുമാകുന്നു; അവരതിൽ ശാശ്വതമായി വസിക്കുന്നതായിരിക്കും.