And if you are astonished, [O Muhammad] – then astonishing is their saying, "When we are dust, will we indeed be [brought] into a new creation?" Those are the ones who have disbelieved in their Lord, and those will have shackles upon their necks, and those are the companions of the Fire; they will abide therein eternally. (Ar-Ra'd [13] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍ ജനത്തിന്റെ ഈ വാക്കാണ് ഏറെ അദ്ഭുതകരമായിട്ടുള്ളത്: ''നാം മരിച്ചു മണ്ണായിക്കഴിഞ്ഞാല്‍ വീണ്ടും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?'' അവരാണ് തങ്ങളുടെ നാഥനില്‍ അവിശ്വസിച്ചവര്‍. അവരുടെ കണ്ഠങ്ങളില്‍ ചങ്ങലകളുണ്ട്. നരകാവകാശികളും അവര്‍ തന്നെ. അവരതില്‍ നിത്യവാസികളായിരിക്കും. (അര്‍റഅ്ദ് [13] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്. ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ് കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കുട്ടരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
2 Mokhtasar Malayalam
നബിയേ, വല്ലതിലും നീ അത്ഭുതപ്പെടുന്നുവെങ്കിൽ അവർ പുനരുത്ഥാനത്തെ കളവാക്കുന്നതിലത്രെ ശരിക്കും അത്ഭുതപ്പെടാനുള്ളത്. പുനരുത്ഥാനത്തെ നിഷേധിക്കുന്നതിന് വേണ്ടി അവർ പറയുന്ന ന്യായമത്രെ കൂടുതൽ ആശ്ചര്യമുണ്ടാക്കുന്നത്. 'ഞങ്ങൾ നുരുമ്പിയ മണ്ണായിക്കഴിഞ്ഞതിന് ശേഷം ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകയും ജീവിപ്പിക്കപ്പെടുകയും ചെയ്യുമോ' എന്നാണവർ ചോദിക്കുന്നത്! മരണശേഷമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്ന അക്കൂട്ടരാകുന്നു തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർ. മരണപ്പെട്ടവരെ പുനരുജ്ജീവിപ്പിക്കാനുള്ള അല്ലാഹുവിൻറെ കഴിവിനെ അവർ നിഷേധിച്ചു. ഖിയാമത്ത് നാളിൽ അക്കൂട്ടർക്കാണ് കഴുത്തുകളിൽ നരകാഗ്നിയുടെ വിലങ്ങുകളണിയിക്കപ്പെടുക. അക്കുട്ടരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കതിൽ മരണം സംഭവിക്കുകയോ, അവരുടെ ശിക്ഷ നിലച്ചു പോവുകയോ ഇല്ല.