Their messengers said, "Can there be doubt about Allah, Creator of the heavens and earth? He invites you that He may forgive you of your sins, and He delays you [i.e., your death] for a specified term." They said, "You are not but men like us who wish to avert us from what our fathers were worshipping. So bring us a clear authority [i.e., evidence]." (Ibrahim [14] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ക്കുള്ള ദൈവദൂതന്മാര് പറഞ്ഞു: ''ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങള്‍ക്കു സംശയം? അറിയുക: നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരാനും നിശ്ചിത അവധിവരെ നിങ്ങള്‍ക്ക് അവസരം നീട്ടിത്തരാനുമായി അവന് നിങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു.'' ആ ജനം പറഞ്ഞു: ''നിങ്ങള്‍ ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. ഞങ്ങളുടെ പിതാക്കള്‍ പൂജിച്ചിരുന്നവയില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങളുദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ.'' (ഇബ്റാഹീം [14] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാര് പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തിലാണോ സംശയമുള്ളത്? നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്ക് പൊറുത്തുതരാനും, നിര്‍ണിതമായ ഒരു അവധി വരെ നിങ്ങള്‍ക്ക് സമയം നീട്ടിത്തരുവാനുമായി അവന് നിങ്ങളെ ക്ഷണിക്കുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ.
2 Mokhtasar Malayalam
അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർ അവരോട് മറുപടിയായി പറഞ്ഞു: അല്ലാഹുവിൻറെ ഏകത്വത്തിലും അവനെമാത്രം ആരാധിക്കുകയും ചെയ്യുന്ന കാര്യത്തിലോ സംശയമുള്ളത്? അവനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അവയെ മുൻമാതൃകയില്ലാതെ നിർമ്മിച്ചവനുമെന്നിരിക്കെ (അക്കാര്യത്തിൽ നിങ്ങൾ സംശയിക്കുകയോ?!) നിങ്ങൾക്ക് സംഭവിച്ചു പോയ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരാൻ വേണ്ടി അവനിൽ നിങ്ങൾ വിശ്വസിക്കണമെന്നാണ് അവൻ ആവശ്യപ്പെടുന്നത്. ഐഹിക ജീവിതത്തിലെ നിർണിതമായ ഒരു അവധി വരെ നിങ്ങൾക്ക് അവൻ അവസരം നീട്ടിനൽകുകയും ചെയ്യുന്നു. എന്നാൽ നബിമാരുടെ ജനത അവരോട് പറഞ്ഞു: നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാകുന്നു. നിങ്ങൾക്ക് ഞങ്ങളെക്കാൾ ഒരു പ്രത്യേകതയുമില്ല. ഞങ്ങളുടെ പിതാക്കൾ ആരാധിച്ച് വരുന്നതിൽ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. അതിനാൽ നിങ്ങൾ അല്ലാഹുവിൽ നിന്ന് ഞങ്ങളിലേക്കുള്ള പ്രവാചകന്മാരാണെന്നതിന് വ്യക്തമായ വല്ല രേഖയും കൊണ്ട് വന്നുതരൂ.