Qaalat lahum Rusuluhum in nahnu illaa basharum mislukum wa laakinnal laaha yamunnu 'alaa mai yashaaa'u min 'ibaadihee wa maa kaana lanaaa an naatiyakum bisul taanin illaa bi iznil laah; wa 'alal laahi falyatawakkalil mu'minonn (ʾIbrāhīm 14:11)
Their messengers said to them, "We are only men like you, but Allah confers favor upon whom He wills of His servants. It has never been for us to bring you evidence except by permission of Allah. And upon Allah let the believers rely. (Ibrahim [14] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ക്കുള്ള ദൈവദൂതന്മാര് അവരോടു പറഞ്ഞു: ''ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരില് താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ദൈവഹിതമനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. വിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്പിക്കേണ്ടത്. (ഇബ്റാഹീം [14] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരോട് അവരിലേക്കുള്ള (അല്ലാഹുവിൻ്റെ) ദൂതന്മാര് പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാര് തന്നെയാണ്. എങ്കിലും, അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താന്‍ ഉദ്ദേശിക്കുന്നവർക്ക് (പ്രവാചകത്വമാകുന്ന) അനുഗ്രഹമേകുന്നു. അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ടുവന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭരമേല്പിക്കേണ്ടത്.
2 Mokhtasar Malayalam
അവരിലേക്കുള്ള ദൂതന്മാർ മറുപടിയായി അവരോട് പറഞ്ഞു: ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യർ തന്നെയാണ്. ഞങ്ങൾ നിങ്ങളെപ്പോലെയാണെന്നതിനെ ഞങ്ങൾ നിഷേധിക്കുന്നില്ല. എന്നാൽ ആ തുല്യത കാരണത്താൽ എല്ലാ കാര്യങ്ങളിലും നാം ഒരുപോലെയാണെന്ന് വരുന്നില്ല. അല്ലാഹു തൻറെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരോട് പ്രത്യേക ഔദാര്യം കാണിക്കുന്നു. അവരെ ജനങ്ങളിലേക്കുള്ള അവൻ്റെ ദൂതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അല്ലാഹുവിൻറെ അനുമതി പ്രകാരമല്ലാതെ നിങ്ങളാവശ്യപ്പെട്ട യാതൊരു തെളിവും കൊണ്ട് വന്ന് തരാൻ ഞങ്ങൾക്കാവില്ല. അവ കൊണ്ടുവരൽ ഞങ്ങളുടെ കഴിവിൽപെട്ടതല്ല തന്നെ. മറിച്ച് അല്ലാഹുമാത്രമാണ് അതിന് കഴിവുള്ളവൻ. എല്ലാ കാര്യങ്ങളിലും അല്ലാഹുവിൻറെ മേലാണ് അവനിൽ വിശ്വസിച്ചവർ നിർബന്ധമായും ഭരമേൽപിക്കേണ്ടത്.