And [mention, O Muhammad], when Abraham said, "My Lord, make this city [i.e., Makkah] secure and keep me and my sons away from worshipping idols. (Ibrahim [14] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം: ''എന്റെ നാഥാ! നീ ഈ നാടിനെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ. (ഇബ്റാഹീം [14] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ മകനായ ഇസ്മാഈലിനെയും, അവൻ്റെ മാതാവായ ഹാജറിനെയും മക്കാ താഴ്വരയിൽ താമസിപ്പിച്ച ശേഷം ഇബ്രാഹീം നബി (അ) പറഞ്ഞ വാക്കുകൾ ഓർക്കുക: എൻ്റെ റബ്ബേ! എൻ്റെ കുടുംബത്തെ ഞാൻ താമസിപ്പിച്ചിരിക്കുന്ന ഈ നാടിനെ -അതായത് മക്കയെ- നിർഭയത്വമുള്ള നാടാക്കേണമേ! അവിടെ രക്തം ചിന്തപ്പെടുകയോ, ആരും അക്രമിക്കപ്പെടുകയോ ചെയ്യപ്പെടരുത്. എന്നെയും എൻ്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ!