man kafara billaahi mim ba'di eemaanihee illaa man ukriha wa qalbuhoo mutmma'innum bil eemaani wa laakim man sharaha bilkufri sadran fa'alaihim ghadabum minal laahi wa lahum 'azaabun 'azeem (an-Naḥl 16:106)
Whoever disbelieves in [i.e., denies] Allah after his belief... except for one who is forced [to renounce his religion] while his heart is secure in faith. But those who [willingly] open their breasts to disbelief, upon them is wrath from Allah, and for them is a great punishment; (An-Nahl [16] : 106)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവില്‍ വിശ്വസിച്ചശേഷം അവിശ്വസിച്ചവന്‍, തുറന്ന മനസ്സോടെ സത്യനിഷേധം അംഗീകരിച്ചവരാണെങ്കില്‍ അവരുടെ മേല്‍ ദൈവകോപമുണ്ട്. കടുത്ത ശിക്ഷയും. എന്നാല്‍ തങ്ങളുടെ മനസ്സ് സത്യവിശ്വാസത്തില്‍ ശാന്തി നേടിയതായിരിക്കെ നിര്‍ബന്ധിതരായി അങ്ങനെ ചെയ്യുന്നവര്‍ക്കിതു ബാധകമല്ല. (അന്നഹ്ല് [16] : 106)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ[1] നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.
[1] അല്ലാഹു നോക്കുന്നത് മനുഷ്യരുടെ മനസ്സുകളിലേക്കാണ്. മനസ്സില്‍ ഉറച്ച വിശ്വാസമുളള ഒരാള്‍ നിര്‍ബന്ധിതാവസ്ഥയില്‍ ജീവഹാനിയോ മറ്റോ ഭയന്ന് അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയാല്‍ അയാള്‍ കുറ്റക്കാരനല്ല.
2 Mokhtasar Malayalam
ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം അവനെ നിഷേധിക്കുകയും, തുറന്ന ഹൃദയത്തോടെ നിഷേധം വരിക്കുകയും, (അല്ലാഹുവിലുള്ള) വിശ്വാസത്തിന് മേൽ അതിനെ തിരഞ്ഞെടുക്കുകയും, അനുസരണയോടെ നിഷേധത്തിൻ്റെ സംസാരം ഉച്ചരിക്കുകയും ചെയ്തവർ; അവൻ ഇസ്ലാമിൽ നിന്ന് മതഭ്രഷ്ടനായി പുറത്തു പോയിരിക്കുന്നു. അവർക്ക് അല്ലാഹുവിൽ നിന്നുള്ള കോപമുണ്ട്. ഭയങ്കരമായ ശിക്ഷയും അവർക്കുണ്ടായിരിക്കും. ഇസ്ലാമിനെ നിഷേധിക്കാൻ നിർബന്ധിക്കപ്പെടുകയും, കുഫ്റിൻ്റെ വാക്ക് നാവ് കൊണ്ട് ഉച്ചരിക്കുകയും ചെയ്യേണ്ടി വന്നവരൊഴികെ. അവൻ്റെ ഹൃദയമാകട്ടെ, അല്ലാഹുവിലുള്ള വിശ്വാസത്തിൽ സമാധാനമടഞ്ഞ നിലയിലും, അതാണ് സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന അവസ്ഥയിലുമാണ്. അങ്ങനെയുള്ളവർ അതിൽ നിന്നൊഴിവാണ്.