He has only forbidden to you dead animals, blood, the flesh of swine, and that which has been dedicated to other than Allah. But whoever is forced [by necessity], neither desiring [it] nor transgressing [its limit] – then indeed, Allah is Forgiving and Merciful. (An-Nahl [16] : 115)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഇവ മാത്രമാണ് അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത്. അഥവാ, ആരെങ്കിലും നിര്‍ബന്ധിതനായാല്‍, അവന് അതാഗ്രഹിക്കുന്നവനോ അത്യാവശ്യത്തിലേറെ തിന്നുന്നവനോ അല്ലെങ്കില്‍, അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. (അന്നഹ്ല് [16] : 115)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്[1] എന്നിവ മാത്രമേ അവന് (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന് അതിന് ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
[1] അല്ലാഹു അല്ലാത്തവര്‍ക്ക് ബലിയര്‍പ്പിക്കപ്പെട്ടത് അല്ലെങ്കില്‍ അവര്‍ക്ക് നേര്‍ച്ചയാക്കിയത്.
2 Mokhtasar Malayalam
അറുത്തു ഭക്ഷിക്കാവുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായ രൂപത്തിൽ അറുക്കപ്പെടാത്ത ശവം, വലിയ അളവിൽ ഒഴുക്കപ്പെട്ട രക്തം, പന്നി -അതിൻ്റെ മുഴുവൻ ഭാഗങ്ങളോടെയും-, അല്ലാഹുവല്ലാത്തവരിലേക്ക് സാമീപ്യം തേടിക്കൊണ്ട് ആരെങ്കിലും ബലിയറുത്തത്; ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഇവ അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. സ്വേഛപ്രകാരം ഭക്ഷിക്കുന്നതിന് മാത്രമാണ് ഈ വിലക്കുള്ളത്. എന്നാൽ ഈ പറഞ്ഞവ ഭക്ഷിക്കാതെ മറ്റൊരു വഴിയുമില്ലെന്ന രൂപത്തിൽ ആരെങ്കിലും നിർബന്ധിതനാവുകയും, അങ്ങനെ നിഷിദ്ധമാക്കപ്പെട്ട ഭക്ഷണത്തോട് ആഗ്രഹമില്ലാതെയും, ആവശ്യത്തിനപ്പുറം ഭക്ഷിക്കാതെയും ഇവ കഴിക്കേണ്ടി വന്നാൽ അതിൽ തെറ്റില്ല. തീർച്ചയായും അവൻ ആ ഭക്ഷിച്ചത് അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. അവൻ ധാരാളമായി പൊറുത്തു നൽകുന്നവനാണ് (ഗഫൂർ). മറ്റൊരു ഉപായവുമില്ലാത്ത സാഹചര്യത്തിൽ ഇവ അനുവദിച്ചു നൽകിയത് അവൻ്റെ കാരുണ്യമാണ്; അല്ലാഹു ധാരാളമായി കരുണ ചൊരിയുന്നവനുമാണ് (റഹീം).