And do not say about what your tongues assert of untruth, "This is lawful and this is unlawful," to invent falsehood about Allah. Indeed, those who invent falsehood about Allah will not succeed. (An-Nahl [16] : 116)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, 'ഇത് അനുവദനീയം, ഇത് നിഷിദ്ധം' എന്നിങ്ങനെ കള്ളം പറയാതിരിക്കുക. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കലാകുമത്. അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല; തീര്‍ച്ച. (അന്നഹ്ല് [16] : 116)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 'ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്' എന്നിങ്ങനെ കള്ളം നിങ്ങൾ പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം.) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച.
2 Mokhtasar Malayalam
ബഹുദൈവാരാധകരേ! നിങ്ങളുടെ നാവിന് തോന്നിക്കുന്നത് പോലെ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് 'ഇന്നത് അനുവദനീയമാണ്, ഇന്നത് നിഷിദ്ധമാണ്' എന്ന് നിങ്ങൾ പറയരുത്. അല്ലാഹു നിഷിദ്ധമാക്കാത്തത് നിഷിദ്ധമാക്കുന്നതിനും, അവൻ അനുവദനീയമാക്കാത്തത് അനുവദനീയമാക്കുന്നതിനും വേണ്ടി അപ്രകാരം നിങ്ങൾ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കരുത്. തീർച്ചയായും അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവർ അവരുടെ ലക്ഷ്യം നേടിയെടുക്കുകയോ, അവർ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയോ ഇല്ല.