And He has subjected for you the night and day and the sun and moon, and the stars are subjected by His command. Indeed in that are signs for a people who reason. (An-Nahl [16] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവന് രാപ്പകലുകളെയും സൂര്യചന്ദ്രന്മാരെയും നിങ്ങള്‍ക്ക് അധീനമാക്കിത്തന്നു. അവന്റെ കല്പനപ്രകാരം എല്ലാ നക്ഷത്രങ്ങളും വിധേയമാക്കപ്പെട്ടിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം തെളിവുകളുണ്ട്. (അന്നഹ്ല് [16] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്പനയാല് വിധേയമാക്കപ്പെട്ടവ തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
2 Mokhtasar Malayalam
രാത്രിയെ നിങ്ങൾക്ക് സമാധാനത്തോടെ വസിക്കാനും, വിശ്രമിക്കാനുമായി അവൻ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. നിങ്ങൾക്ക് ജീവിക്കാൻ ആവശ്യമായവ സമ്പാദിക്കുന്നതിന് വേണ്ടി പകലിനെയും അവൻ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. സൂര്യനെ അവൻ നിങ്ങൾക്ക് സംവിധാനിച്ചു നൽകിയിരിക്കുന്നു; അവനതിനെ ചൂടുള്ള ഒരു പ്രകാശമാക്കിയിരിക്കുന്നു. ചന്ദ്രനെയും; അതിനെ അവൻ ഒരു വെളിച്ചമാക്കിയിരിക്കുന്നു. അവൻ്റെ പ്രാപഞ്ചികവിധിയാൽ നക്ഷത്രങ്ങളെ നിങ്ങൾക്ക് കീഴ്പെടുത്തി നൽകുകയും ചെയ്തിരിക്കുന്നു. അവയെ ഉപയോഗപ്പെടുത്തി കൊണ്ടാണ് രാത്രിയുടെയും സമുദ്രത്തിൻ്റെയും ഇരുട്ടുകളിൽ നിങ്ങൾ വഴികണ്ടെത്തുന്നതും, സമയം മനസ്സിലാക്കുന്നതും മറ്റുമെല്ലാം. തീർച്ചയായും തങ്ങളുടെ ബുദ്ധി പ്രയോജനപ്പെടുത്തുന്ന ജനതക്ക് അല്ലാഹുവിൻ്റെ ശക്തി മനസ്സിലാക്കുവാനുള്ള തെളിവുകൾ ഇവയെല്ലാം നിങ്ങൾക്ക് സംവിധാനിച്ചു തന്നു എന്നതിലുണ്ട്. അത്തരക്കാരാകുന്നു ഇവയുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ അല്ലാഹുവിൻ്റെ ലക്ഷ്യം മനസ്സിലാക്കുന്നവർ.