اِنَّ اِبْرٰهِيْمَ كَانَ اُمَّةً قَانِتًا لِّلّٰهِ حَنِيْفًاۗ وَلَمْ يَكُ مِنَ الْمُشْرِكِيْنَۙ ( النحل: ١٢٠ )
Inna Ibraaheema kaana ummatan qaanital lillaahi Haneefanw wa lam yakuminal mushrikeen (an-Naḥl 16:120)
English Sahih:
Indeed, Abraham was a [comprehensive] leader, devoutly obedient to Allah, inclining toward truth, and he was not of those who associate others with Allah. (An-Nahl [16] : 120)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇബ്‌റാഹീം സ്വയം ഒരു സമുദായമായിരുന്നു. അദ്ദേഹം അല്ലാഹുവിന് വഴങ്ങി ജീവിക്കുന്നവനായിരുന്നു. ചൊവ്വായ പാതയില്‍ ഉറച്ചുനില്‍ക്കുന്നവനും. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല. (അന്നഹ്ല്‍ [16] : 120)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ടുജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു.[1] അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.
[1] ഒരു മാതൃകായോഗ്യനായ നേതാവിനെ കേന്ദ്രീകരിച്ചാണ് ഒരു ഉല്‍കൃഷ്ട സമൂഹം വളര്‍ന്നു വരുന്നത്. അങ്ങനെയുളള ഒരു നേതാവിനെ കേവലം ഒരു വ്യക്തിയായി കുറച്ചു കാണുന്നത് ശരിയല്ല. ഒരു സമുദായം അഥവാ സമൂഹം എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ ഇണങ്ങുന്നത്.