The ones whom the angels take in death, [being] good and pure; [the angels] will say, "Peace be upon you. Enter Paradise for what you used to do." (An-Nahl [16] : 32)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്ന് പരിശുദ്ധമായ ഹൃദയമുള്ളവരായിരിക്കെ മലകുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും ആത്മാവുകൾ പിടികൂടിയവർ. മലക്കുകൾ അവരെ അഭിസംബോധന ചെയ്തു കൊണ്ട് പറയും: നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ (സലാമുൻ അലൈകും).എല്ലാ ആപത്തിൽ നിന്നും നിങ്ങൾ സുരക്ഷിതരായിരിക്കുന്നു. ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ച -ശരിയായ വിശ്വാസവും സൽകർമ്മങ്ങളും- കാരണത്താൽ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.