Wa qaalal lazeena ashrakoo law shaaa'al laahu ma 'abadnaa min doonihee min shai'in nahnu wa laaa aabaaa'unaa wa laa harramnaa min doonihee min shai'; kazaalika fa'alal lazeena min qablihim fahal 'alar Rusuli illal balaaghul mubeen (an-Naḥl 16:35)
And those who associate others with Allah say, "If Allah had willed, we would not have worshipped anything other than Him, neither we nor our fathers, nor would we have forbidden anything through other than Him." Thus did those do before them. So is there upon the messengers except [the duty of] clear notification? (An-Nahl [16] : 35)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ബഹുദൈവ വിശ്വാസികള്‍ പറഞ്ഞു: ''അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവനെവിട്ട് ഒന്നിനെയും പൂജിക്കുമായിരുന്നില്ല. അവന്റെ വിധിയില്ലാതെ ഒന്നും നിഷിദ്ധമാക്കുമായിരുന്നില്ല.'' അവര്‍ക്കു മുമ്പുള്ളവരും ഇതുതന്നെ ചെയ്തിട്ടുണ്ട്. സന്ദേശം വ്യക്തമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാത്ത എന്തു ബാധ്യതയാണ് ദൈവദൂതന്മാര്ക്കുള്ളത്? (അന്നഹ്ല് [16] : 35)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(അല്ലാഹുവോട്) പങ്കാളികളെ ചേര്‍ത്തവര്‍ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്റെ കല്പന കൂടാതെ ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത് പോലെത്തന്നെ അവര്‍ക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിൻ്റെ ദൂതന്മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ?[1]
[1] അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധന നടത്തുമായിരുന്നില്ല. ഞങ്ങള്‍ ഇങ്ങനെയാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചതു കൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയായത് എന്ന വാദം പുതിയതല്ല. അത് മനുഷ്യ ചരിത്രത്തോളം പഴക്കമുളളതാണ്. അത് തികച്ചും തെറ്റായ ഒരു വാദമാണ്. സത്യവും അസത്യവും വ്യക്തമാക്കിക്കൊടുക്കാന്‍ പ്രവാചകന്മാരെ വേദങ്ങള്‍ സഹിതം അയക്കുക, സത്യവും അസത്യവും തെരഞ്ഞെടുക്കാന്‍ മനുഷ്യന് സ്വാതന്ത്ര്യം നല്‍കുക, സ്വയം തെരഞ്ഞെടുത്ത ജീവിതരീതിക്ക് ഉചിതമായ പ്രതിഫലം നല്‍കുക ഇതാണ് മനുഷ്യരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച നടപടിക്രമം. ഇതില്‍ ഒട്ടും അനീതിയില്ല.
2 Mokhtasar Malayalam
തങ്ങളുടെ ആരാധനയിൽ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ പങ്കാളികളാക്കിയവർ പറഞ്ഞു: അല്ലാഹുവിനെ മാത്രമേ നാം ആരാധിക്കുകയുള്ളൂ എന്നും, അവനിൽ നാം ആരെയും പങ്കുചേർക്കില്ലെന്നും അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നാമൊരിക്കലും അവനല്ലാത്ത മറ്റാരെയും ആരാധിക്കുമായിരുന്നില്ല. നമ്മളോ നമുക്ക് മുൻപുള്ള നമ്മുടെ പിതാക്കളോ അപ്രകാരം ചെയ്യുമായിരുന്നില്ല. നാമൊരു കാര്യവും നിഷിദ്ധമാക്കരുതെന്ന് അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അതും നാം ചെയ്യില്ലായിരുന്നു. ഇതേ നിരർത്ഥകമായ ന്യായം തന്നെയാണ് മുൻപു കഴിഞ്ഞ നിഷേധികളും പറഞ്ഞത്. ജനങ്ങൾക്ക് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു കൊടുക്കുക എന്നതല്ലാതെ അല്ലാഹുവിൻ്റെ ദൂതന്മാർക്ക് മേൽ മറ്റൊരു ബാധ്യതയുമില്ല. അവരാകട്ടെ, അത് എത്തിച്ചു നൽകുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് തിരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുകയും, അവരിലേക്ക് (സത്യം വിശദീകരിച്ചു നൽകുന്ന) ദൂതന്മാരെ നിയോഗിക്കുകയും ചെയ്ത ശേഷം തങ്ങളുടെ തിന്മകൾക്ക് അല്ലാഹുവിൻ്റെ വിധിയെ കൂട്ടുപിടിക്കാൻ (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് ന്യായമില്ല.