And they swear by Allah their strongest oaths [that] Allah will not resurrect one who dies. But yes – [it is] a true promise [binding] upon Him, but most of the people do not know. (An-Nahl [16] : 38)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ പേരില്‍ തങ്ങള്‍ക്കാവും വിധം ദൃഢതയോടെ ആണയിട്ട് അവര്‍ പറയുന്നു: ''മരിച്ചവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ചെഴുന്നേല്‍പിക്കുകയില്ല.'' എന്നാല്‍ അങ്ങനെയല്ല. അതൊരു വാഗ്ദാനമാണ്. അതിന്റെ പൂര്‍ത്തീകരണം അല്ലാഹു തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ മനുഷ്യരിലേറെപ്പേരും അതറിയുന്നില്ല. (അന്നഹ്ല് [16] : 38)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്. അങ്ങനെയല്ല. അത് അവന് ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.
2 Mokhtasar Malayalam
അങ്ങേയറ്റം പരിശ്രമിച്ചു കൊണ്ട്, കഴിയും വിധം തങ്ങളുടെ ശപഥം ഊന്നിപ്പറഞ്ഞു കൊണ്ട് അവർ പറയുന്നു: അല്ലാഹു മരിക്കുന്നവരെ ഉയർത്തെഴുന്നേൽപ്പിക്കുകയില്ല. അപ്രകാരം പറയുവാൻ യാതൊരു തെളിവും അവർക്കില്ല. അല്ല! അല്ലാഹു മരിച്ചവരെ എല്ലാം ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. അവൻ ബാധ്യതയായി ഏറ്റെടുത്ത അവൻ്റെ വാഗ്ദാനമാകുന്നു അത്. എന്നാൽ അല്ലാഹു മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ജനങ്ങളിൽ ബഹുഭൂരിപക്ഷവും അറിയുന്നില്ല. അതിനാൽ അവർ പുനരുത്ഥാനത്തെ നിഷേധിക്കുന്നു എന്ന് മാത്രം.