And those who emigrated for [the cause of] Allah after they had been wronged – We will surely settle them in this world in a good place; but the reward of the Hereafter is greater, if only they could know. (An-Nahl [16] : 41)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മര്‍ദനത്തിനിരയായശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്ക് നാം ഈ ലോകത്ത് മെച്ചമായ പാര്‍പ്പിടം ഒരുക്കിക്കൊടുക്കുക തന്നെ ചെയ്യും. പരലോകത്തെ പ്രതിഫലമോ, അതിമഹത്തരവും. അവരിതെല്ലാം അറിഞ്ഞിരുന്നെങ്കില്‍! (അന്നഹ്ല് [16] : 41)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞുപോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തിക്കൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!
2 Mokhtasar Malayalam
(അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഉപദ്രവങ്ങൾ അനുഭവിക്കുകയും, അവർ പ്രയാസപ്പെടുത്തുകയും ചെയ്തശേഷം തങ്ങളുടെ ഭവനങ്ങളെയും കുടുംബത്തെയും സമ്പാദ്യത്തെയും ഉപേക്ഷിക്കുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ നാട്ടിൽ നിന്ന് -അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട്- ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യുകയും ചെയ്തവർ; ഇഹലോകത്ത് അവർ പ്രതാപവാന്മാരായി തീരുന്ന ഒരു നാട് അവർക്ക് നാം നൽകുന്നതാണ്. പരലോകത്തെ പ്രതിഫലമാകുന്നു എല്ലാത്തിനെക്കാളും മഹത്തരം; കാരണം സ്വർഗം അതിൽ പെട്ടതാകുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുന്നതിൻ്റെ മഹത്തരമായ പ്രതിഫലം, (ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യാതെ) പിന്തിനിൽക്കുന്നവർ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ഒരിക്കലും അപ്രകാരം ചെയ്യില്ലായിരുന്നു.