നാം എഴുന്നേല്പിക്കുന്നു (അയക്കുന്നു, നിയോഗിക്കുന്നു)
fī kulli ummatin
فِى كُلِّ أُمَّةٍ
among every nation
എല്ലാ സമുദായത്തിലും
shahīdan
شَهِيدًا
a witness
ഒരു സാക്ഷിയെ
ʿalayhim
عَلَيْهِم
over them
അവരുടെമേല്‍
min anfusihim
مِّنْ أَنفُسِهِمْۖ
from themselves
അവരുടെ സ്വന്തങ്ങളില്‍ നിന്നു, അവരില്‍നിന്നു തന്നെ
waji'nā
وَجِئْنَا
And We (will) bring
നാം വരുകയും ചെയ്യും
bika
بِكَ
you
നിന്നെക്കൊണ്ടു
shahīdan
شَهِيدًا
(as) a witness
സാക്ഷിയായി
ʿalā hāulāi
عَلَىٰ هَٰٓؤُلَآءِۚ
over these
ഇക്കൂട്ടരുടെ മേല്‍
wanazzalnā
وَنَزَّلْنَا
And We sent down
നാം ഇറക്കുക (അവതരിപ്പിക്കുക) യും ചെയ്തു
ʿalayka
عَلَيْكَ
to you
നിനക്കു, നിന്റെ മേല്‍
l-kitāba
ٱلْكِتَٰبَ
the Book
(വേദ) ഗ്രന്ഥം
tib'yānan
تِبْيَٰنًا
(as) a clarification
വിവരണമായിട്ടു
likulli shayin
لِّكُلِّ شَىْءٍ
of every thing
എല്ലാ കാര്യത്തിനും
wahudan
وَهُدًى
and a guidance
മാര്‍ഗ്ഗദര്‍ശനമായും
waraḥmatan
وَرَحْمَةً
and mercy
കാരുണ്യമായും
wabush'rā
وَبُشْرَىٰ
and glad tidings
സന്തോഷവാര്‍ത്തയായും
lil'mus'limīna
لِلْمُسْلِمِينَ
for the Muslims
മുസ്ലിംകള്‍ക്കു
Wa yawma nab'asu fee kulli ummmatin shaheedan 'alaihim min anfusihim wa ji'naa bika shaheedan 'alaa haaa'ulaaa'; wa nazzalnaa 'alaikal Kitaaba tibyaanal likulli shai'inw wa hudanw wa rahmatanw wa bushraa lilmuslimeen (an-Naḥl 16:89)
And [mention] the Day when We will resurrect among every nation a witness over them from themselves [i.e., their prophet]. And We will bring you, [O Muhammad], as a witness over these [i.e., your nation]. And We have sent down to you the Book as clarification for all things and as guidance and mercy and good tidings for the Muslims. (An-Nahl [16] : 89)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓരോ സമുദായത്തിലും അവര്‍ക്കെതിരായി നിലകൊള്ളുന്ന സാക്ഷിയെ അവരില്‍ നിന്നു തന്നെ നാം നിയോഗിക്കുന്ന ദിവസമാണത്. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്നതുമാണ്. നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയും അനുഗ്രഹവും ശുഭവൃത്താന്തവുമാണിത്. (അന്നഹ്ല് [16] : 89)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന് സാക്ഷിയായിക്കൊണ്ട് അവരില്‍ നിന്ന് തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന് സാക്ഷിയായിക്കൊണ്ട് നിന്നെ നാം കൊണ്ടുവരികയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും (അല്ലാഹുവിന്) കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ സമുദായത്തിൽ നിന്നും -അവർ (അല്ലാഹുവിൽ) വിശ്വസിച്ചോ നിഷേധിച്ചോ എന്നതിന്- അവർക്ക് മേൽ സാക്ഷ്യം വഹിക്കാനായി അവരിൽ നിന്ന് തന്നെ, അവരുടെ ഭാഷ സംസാരിക്കുന്ന ദൂതനെ നാം നിയോഗിക്കുകയും ചെയ്യുന്ന സന്ദർഭം സ്മരിക്കുക. നബിയേ! അന്ന് സർവ്വ സമുദായങ്ങൾക്കും മേൽ സാക്ഷിയായി താങ്കളെ നാം കൊണ്ടുവരുന്നതാണ്. വിശദീകരിക്കേണ്ടതായി ഉള്ള എല്ലാ കാര്യങ്ങളും -അനുവദനീയവും നിഷിദ്ധവും ഏതെന്നും, പ്രതിഫലവും ശിക്ഷയും ഏതിനെല്ലാമെന്നും മറ്റുമുള്ളതെല്ലാം- വിശദീകരിക്കുന്നതിനാണ് ഖുർആൻ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചത്. ജനങ്ങൾക്ക് സത്യത്തിലേക്ക് മാർഗദർശനമായും, ഇതിൽ വിശ്വസിക്കുകയും ഇതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് കാരുണ്യമായി കൊണ്ടും, അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അവർ കാത്തിരിക്കുന്ന ശാശ്വതമായ അനുഗ്രഹങ്ങളെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതുമായാണ് ഈ ഖുർആൻ നാം അവതരിപ്പിച്ചത്.