Wa awfoo bi Ahdil laahi izaa 'aahattum wa laa tanqudul aimaana ba'da tawkeedihaa wa qad ja'altumul laaha 'alaikum kafeelaa; innal laaha ya'lamu maa taf'aloon (an-Naḥl 16:91)
And fulfill the covenant of Allah when you have taken it, [O believers], and do not break oaths after their confirmation while you have made Allah, over you, a security [i.e., witness]. Indeed, Allah knows what you do. (An-Nahl [16] : 91)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക.[1] അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട് നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് അറിയുന്നു.
[1] ഇസ്ലാമികമായ അടിസ്ഥാനത്തില്‍ സത്യവിശ്വസികള്‍ ചെയ്യുന്ന ഏത് കരാറും അല്ലാഹുവിൻ്റെ കരാറ് - അഥവാ അല്ലാഹുവോടുളള കരാര്‍ ആകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിനോട് നിങ്ങൾ ചെയ്തതോ, ജനങ്ങളുമായി ചെയ്തതോ ആയ കരാറുകളെല്ലാം നിങ്ങൾ പൂർത്തീകരിക്കുക. അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു പറഞ്ഞു ബലപ്പെടുത്തിയ ശേഷം നിങ്ങൾ ആ ശപഥങ്ങൾ ലംഘിക്കാതിരിക്കുക. നിങ്ങളുടെ ശപഥത്തിലൂടെ അല്ലാഹുവിനെ നിങ്ങൾക്ക് മേൽ നിങ്ങൾ സാക്ഷികളാക്കിയിരിക്കുന്നു. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് അറിയുന്നു; അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.