Skip to main content

وَبِالْحَقِّ اَنْزَلْنٰهُ وَبِالْحَقِّ نَزَلَۗ وَمَآ اَرْسَلْنٰكَ اِلَّا مُبَشِّرًا وَّنَذِيْرًاۘ  ( الإسراء: ١٠٥ )

wabil-ḥaqi
وَبِٱلْحَقِّ
And with the truth
യഥാര്‍ത്ഥ പ്രകാരം (യഥാര്‍ത്ഥത്തോടെ) തന്നെ
anzalnāhu
أَنزَلْنَٰهُ
We sent it down
നാം ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു
wabil-ḥaqi
وَبِٱلْحَقِّ
and with the truth
യഥാര്‍ത്ഥ പ്രകാരം (അനുസരിച്ചു) തന്നെ
nazala
نَزَلَۗ
it descended
അതു അവതരിക്കുകയും ചെയ്തിരിക്കുന്നു
wamā arsalnāka
وَمَآ أَرْسَلْنَٰكَ
And not We sent you
നിന്നെ നാം അയച്ചിട്ടുമില്ല
illā mubashiran
إِلَّا مُبَشِّرًا
except (as) a bearer of glad tidings
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ
wanadhīran
وَنَذِيرًا
and a warner
താക്കീതു(മുന്നറിയിപ്പു)കാരനും

Wa bilhaqqi anzalnaahu wa bilhaqqi nazal; wa maaa arsalnaaka illaa mubash shiranw wa nazeeraa (al-ʾIsrāʾ 17:105)

English Sahih:

And with the truth We have sent it [i.e., the Quran] down, and with the truth it has descended. And We have not sent you, [O Muhammad], except as a bringer of good tidings and a warner. (Al-Isra [17] : 105)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാം ഈ ഖുര്‍ആന്‍ ഇറക്കിയത് സത്യസന്ദേശവുമായാണ്. സത്യനിഷ്ഠമായിത്തന്നെ അത് ഇറങ്ങുകയും ചെയ്തിരിക്കുന്നു. ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (അല്‍ഇസ്റാഅ് [17] : 105)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്‌. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു.[1] സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

[1] അല്ലാഹുവിൻ്റെ സന്നിധിയില്‍ നിന്ന് മുഹമ്മദ് നബി(ﷺ)ക്ക് വന്നു കിട്ടുന്നതിനിടയ്ക്ക് വിശുദ്ധഖുര്‍ആനില്‍ അസത്യത്തിൻ്റെ ഒരംശവും കലര്‍ന്നിട്ടില്ലെന്നര്‍ഥം.