Skip to main content

وَاِذَآ اَرَدْنَآ اَنْ نُّهْلِكَ قَرْيَةً اَمَرْنَا مُتْرَفِيْهَا فَفَسَقُوْا فِيْهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنٰهَا تَدْمِيْرًا   ( الإسراء: ١٦ )

wa-idhā aradnā
وَإِذَآ أَرَدْنَآ
And when We intend
നാം ഉദ്ദേശിച്ചാല്‍
an nuh'lika
أَن نُّهْلِكَ
that We destroy
നാം നശിപ്പിക്കുവാന്‍
qaryatan
قَرْيَةً
a town
ഒരു രാജ്യത്തെ, വല്ല രാജ്യത്തെയും
amarnā
أَمَرْنَا
We order
നാം കല്‍പിക്കുന്നതാണ്
mut'rafīhā
مُتْرَفِيهَا
its wealthy people
അതിലെ സുഖിയന്‍ (സുഖലോലുപന്‍)മാരോടു
fafasaqū
فَفَسَقُوا۟
but they defiantly disobey
എന്നിട്ട് (അപ്പോള്‍) അവര്‍ തോന്നിയവാസം (തെമ്മാടിത്തം - ധിക്കാരം) പ്രവര്‍ത്തിക്കും
fīhā
فِيهَا
therein;
അതില്‍
faḥaqqa
فَحَقَّ
so (is) proved true
അപ്പോള്‍ സ്ഥിരപ്പെടും, ന്യായമാകും, അവകാശപ്പെടും, യഥാര്‍ത്ഥമാകും
ʿalayhā
عَلَيْهَا
against it
അതിന്റെ മേല്‍
l-qawlu
ٱلْقَوْلُ
the word
വാക്കു (ആ പറഞ്ഞതു)
fadammarnāhā
فَدَمَّرْنَٰهَا
and We destroy it
അപ്പോള്‍ നാം അതിനെ തകര്‍ക്കും
tadmīran
تَدْمِيرًا
(with) destruction
ഒരു തകര്‍ക്കല്‍

Wa izaaa aradnaaa an nuhlika qaryatan amarnaa mutrafeehaa fafasaqoo feehaa fahaqqa 'alaihal qawlu fadammarnaahaa tadmeeraa (al-ʾIsrāʾ 17:16)

English Sahih:

And when We intend to destroy a city, We command its affluent but they defiantly disobey therein; so the word [i.e., deserved decree] comes into effect upon it, and We destroy it with [complete] destruction. (Al-Isra [17] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്‍പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു. അങ്ങനെ, നാമതിനെ തകര്‍ത്ത് തരിപ്പണമാക്കുന്നു. (അല്‍ഇസ്റാഅ് [17] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്‍റെ (രാജ്യത്തിന്‍റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്‌.