And do not kill the soul [i.e., person] which Allah has forbidden, except by right. And whoever is killed unjustly – We have given his heir authority, but let him not exceed limits in [the matter of] taking life. Indeed, he has been supported [by the law]. (Al-Isra [17] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക് അധികാരം നല്കിയിരിക്കുന്നു. എന്നാല്‍, അവന് കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന് സഹായിക്കപ്പെടുന്നവനാകുന്നു. (അല്‍ഇസ്റാഅ് [17] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്റെ അവകാശിക്ക് നാം (പ്രതിക്രിയ ചെയ്യാന്‍) അധികാരം വെച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ അവന് കൊലയില്‍ അതിരുകവിയരുത്.[1] തീര്‍ച്ചയായും അവന് സഹായിക്കപ്പെടുന്നവനാകുന്നു.
[1] കുറ്റകൃത്യത്തെക്കാള്‍ കടുത്ത ശിക്ഷ ഒരിക്കലും പാടില്ല. യഥാര്‍ത്ഥ കുറ്റവാളിയല്ലാത്തവര്‍ക്ക് ശിക്ഷ ബാധിക്കാനും പാടില്ല.
2 Mokhtasar Malayalam
(ഇസ്ലാം) സ്വീകരിച്ചതിലൂടെയോ (കരാറിലൂടെയോ മറ്റോ) സുരക്ഷ വാഗ്ദാനം നൽകപ്പെട്ടു കൊണ്ടോ അല്ലാഹു സംരക്ഷിച്ച ജീവനെ നിങ്ങൾ കൊലപ്പെടുത്തരുത്. (ഇസ്ലാം ഉപേക്ഷിച്ചു കൊണ്ട്) മതഭ്രഷ്ടനാവുകയോ, വിവാഹത്തിന് ശേഷം വ്യഭിചരിച്ചു കൊണ്ടോ, മറ്റൊരാളെ കൊന്നതിന് പകരമായിട്ടോ അല്ലാതെ (ഒരാളെയും കൊലപ്പെടുത്താൻ അനുവാദമില്ല). കൊല്ലപ്പെടാൻ അർഹതയുള്ള ഒരു കാരണവുമില്ലാതെ ആരെങ്കിലും അന്യായമായി കൊല ചെയ്യപ്പെട്ടാൽ അവൻ്റെ കാര്യങ്ങൾ ഏറ്റെടുത്തിട്ടുള്ള അനന്തരാവകാശിക്ക് കൊലപാതകിയുടെ കാര്യത്തിൽ നാം അധികാരം നൽകിയിരിക്കുന്നു. അയാൾക്ക് ഒന്നുകിൽ കൊലപാതകിയെ കൊല്ലാൻ ആവശ്യപ്പെടാം. അല്ലെങ്കിൽ പകരമായി ഒന്നും ചോദിക്കാതെ പൊറുത്തു കൊടുക്കാം. അല്ലെങ്കിൽ രക്തത്തിനുള്ള തുക വാങ്ങിച്ചു കൊണ്ട് പൊറുത്തു കൊടുക്കാം. എന്നാൽ അല്ലാഹു അവന് അനുവദിച്ചു നൽകിയതിൽ അതിരുവിട്ടു കൊണ്ട് കൊലപാതകിയുടെ ശരീരം രൂപഭംഗം വരുത്താനോ, അവൻ കൊന്ന രൂപത്തിലല്ലാതെ കൊലപ്പെടുത്താനോ, കൊലപാതകിയല്ലാത്ത മറ്റാരെയെങ്കിലും കൊലപ്പെടുത്താനോ പാടില്ല. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനും പിന്തുണ നൽകപ്പെടുന്നവനുമാകുന്നു.