And do not approach the property of an orphan, except in the way that is best, until he reaches maturity. And fulfill [every] commitment. Indeed, the commitment is ever [that about which one will be] questioned. (Al-Isra [17] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അനാഥന്റെ ധനത്തോട് നിങ്ങളടുക്കാതിരിക്കുക; ഏറ്റം നല്ല നിലയിലല്ലാതെ. അവന് കാര്യവിവരമുള്ളവനാകും വരെ. നിങ്ങള്‍ കരാര്‍ പാലിക്കുക. കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച. (അല്‍ഇസ്റാഅ് [17] : 34)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.
2 Mokhtasar Malayalam
പിതാവ് മരിച്ച അനാഥകുട്ടികളുടെ സമ്പാദ്യത്തിൽ അവന് (അനാഥന്) ഏറ്റവും പ്രയോജനകരമായ രൂപത്തിലല്ലാതെ നിങ്ങൾ കൈകാര്യം നടത്തരുത്. അവൻ ബുദ്ധിവളർച്ചയും വിവേകവും എത്തുന്നത് വരെ അവൻ്റെ സമ്പാദ്യം വർദ്ധിപ്പിക്കുകയും, സംരക്ഷിക്കുകയും വേണം. നിങ്ങൾക്കും അല്ലാഹുവിനും ഇടയിലുള്ള കരാറുകളും, നിങ്ങൾക്കും അല്ലാഹുവിൻ്റെ ദാസന്മാർക്കും ഇടയിലുള്ള കരാറുകളും ഒരു കുറവോ ലംഘനമോ വരുത്താതെ നിങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കരാർ നൽകിയവരെ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ചോദ്യം ചെയ്യുന്നതാണ്; അവൻ തൻ്റെ കരാർ പൂർത്തീകരിച്ചോ അതല്ല കരാർ ലംഘിച്ചോ എന്ന്. പൂർത്തീകരിച്ചെങ്കിൽ അല്ലാഹു അവന് പ്രതിഫലം നൽകുകയും, ഇല്ലെങ്കിൽ അവനെ ശിക്ഷിക്കുകയും ചെയ്യും.