And do not pursue that of which you have no knowledge. Indeed, the hearing, the sight and the heart – about all those [one] will be questioned. (Al-Isra [17] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ. (അല്‍ഇസ്റാഅ് [17] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്.[1] തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.
[1] ഖണ്ഡിതമായ അറിവ് ലഭിച്ചശേഷമേ ഏത് കാര്യത്തിലും നടപടി സ്വീകരിക്കാവൂ. ഊഹത്തെ മാത്രം അവലംബമാക്കി ഒന്നും ചെയ്യരുത്.
2 Mokhtasar Malayalam
ആദമിൻ്റെ മകനേ! നിനക്ക് അറിവില്ലാത്ത ഒന്നിനെയും നീ പിൻപറ്റരുത്. അങ്ങനെ ഊഹങ്ങളെയോ വ്യക്തമായി അറിയാത്തതിനെയോ നീ പിൻപറ്റരുത്. തീർച്ചയായും തൻ്റെ കേൾവിയും കാഴ്ചയും ഹൃദയവും എന്തു കാര്യത്തിലാണ് -നന്മയിലോ തിന്മയിലോ- ഉപയോഗപ്പെടുത്തിയത് എന്ന് മനുഷ്യൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. അങ്ങനെ നന്മയാണെങ്കിൽ അതിന് പ്രതിഫലം നൽകപ്പെടുകയും, തിന്മയാണെങ്കിൽ അതിന് ശിക്ഷ നൽകപ്പെടുകയും ചെയ്യും.