And We have placed over their hearts coverings, lest they understand it, and in their ears deafness. And when you mention your Lord alone in the Quran, they turn back in aversion. (Al-Isra [17] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്റെ നാഥനെ ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു. (അല്‍ഇസ്റാഅ് [17] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്മേല് നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്.[1] ഖുര്‍ആന്‍ പാരായണത്തില്‍ നിന്റെ രക്ഷിതാവിനെപ്പറ്റി മാത്രം നീ പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്.
[1] ഏകനായ അല്ലാഹുവിലും പരലോകത്തിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തതിനാല് അല്ലാഹു അവരുടെ മനസ്സുകളെ അടഞ്ഞ സ്ഥിതിയിലാക്കുന്നതാണ് എന്നര്‍ഥം.
2 Mokhtasar Malayalam
അവരുടെ ഹൃദയങ്ങൾക്ക് മേൽ നാം ഒരു മൂടിവെച്ചിരിക്കുന്നു; അവർ ഖുർആൻ ഗ്രഹിക്കാതിരിക്കുന്നതിന് വേണ്ടി. അവരുടെ ചെവികളിൽ നാം ഒരു ഭാരം വെക്കുകയും ചെയ്തിരിക്കുന്നു; ഖുർആൻ കൊണ്ട് ഉപകാരമുണ്ടാകുന്ന തരത്തിൽ അവർ ഒന്നും കേൾക്കാതിരിക്കാനാണത്. നീ ഖുർആനിൽ അല്ലാഹുവിനെ കുറിച്ച് മാത്രം സ്മരിക്കുകയും, അവരുടെ നിർമ്മിതങ്ങളായ ആരാധ്യവസ്തുക്കളെ സ്മരിക്കാതിരിക്കുകയും ചെയ്താൽ നിഷ്കളങ്കമായി അല്ലാഹുവിനെ മാത്രം ഏകനാക്കുക എന്നതിൽ നിന്ന് അവർ പിന്തിരിഞ്ഞു പോയ്ക്കളയുന്നതാണ്.