Then We gave back to you a return victory over them. And We reinforced you with wealth and sons and made you more numerous in manpower. (Al-Isra [17] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് നിങ്ങള്‍ക്കു നാം അവരുടെമേല്‍ വീണ്ടും വിജയം നല്കി. സമ്പത്തും സന്താനങ്ങളും നല്കി സഹായിച്ചു. നിങ്ങളെ കൂടുതല്‍ അംഗബലമുള്ളവരാക്കുകയും ചെയ്തു. (അല്‍ഇസ്റാഅ് [17] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു.[1] സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.
[1] പിന്നീട് ശത്രുക്കള്‍ക്കെതിരില്‍ യഹൂദന്മാര് വിജയം കൈവരിക്കുകയും, തടവുകാരെ മോചിപ്പിക്കുകയും, കൊളളമുതലുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
2 Mokhtasar Malayalam
ശേഷം -ഇസ്രാഈൽ സന്തതികളേ!- നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയപ്പോൾ നിങ്ങളുടെ രാജ്യവും, നിങ്ങൾക്ക് മേൽ അധീശത്വം പുലർത്തിയവർക്ക് മേൽ വിജയവും നാം തിരിച്ചു നൽകി. നിങ്ങളുടെ സമ്പാദ്യങ്ങൾ കൊള്ളയടിക്കപ്പെടുകയും, നിങ്ങളുടെ സന്താനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്ത ശേഷം അവയും നാം നിങ്ങൾക്ക് വർദ്ധിപ്പിച്ചു നൽകി. നിങ്ങളുടെ ശത്രുക്കളെക്കാൾ നിങ്ങളെ നാം അംഗബലമുള്ളവരാക്കുകയും ചെയ്തു.