[Then Allah said], "It is expected, [if you repent], that your Lord will have mercy upon you. But if you return [to sin], We will return [to punishment]. And We have made Hell, for the disbelievers, a prison-bed." (Al-Isra [17] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇനിയും നിങ്ങളുടെ നാഥന്‍ നിങ്ങളോടു കരുണ കാണിച്ചേക്കാം. അഥവാ നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ നാം നമ്മുടെ ശിക്ഷയും ആവര്‍ത്തിക്കും. സംശയമില്ല; നരകത്തെ നാം സത്യനിഷേധികള്‍ക്കുള്ള തടവറയാക്കിയിരിക്കുന്നു. (അല്‍ഇസ്റാഅ് [17] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിച്ചേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നാമും ആവര്‍ത്തിക്കുന്നതാണ്.[1] നരകത്തെ നാം (അല്ലാഹുവിനെ) നിഷേധിക്കുന്നവർക്ക് ഒരു തടവറ ആക്കിയിരിക്കുന്നു.
[1] നിങ്ങൾ അതിക്രമങ്ങൾ ആവർത്തിക്കുന്ന പക്ഷം അല്ലാഹു ശിക്ഷാനടപടികളും ആവർത്തിക്കും എന്നർത്ഥം.
2 Mokhtasar Malayalam
ഇസ്രാഈൽ സന്തതികളേ! അല്ലാഹു അവൻ്റെ ഈ കടുത്ത പ്രതികാരനടപടിക്കു ശേഷം നിങ്ങളോട് കാരുണ്യം കാണിച്ചേക്കാം; നിങ്ങൾ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയുമാണെങ്കിൽ. ഇനി മൂന്നാമതും അതിലധികം തവണയും വീണ്ടും കുഴപ്പമുണ്ടാക്കുന്നതിലേക്കാണ് നിങ്ങൾ മടങ്ങുന്നതെങ്കിൽ നാമും നിങ്ങളോട് വീണ്ടും പ്രതികാരം വീട്ടും. (അല്ലാഹുവിനെ) നിഷേധിക്കുന്നവർക്ക് നരകത്തെ നാം ഒരു വിരിപ്പും തൊട്ടിലുമാക്കിയിരിക്കുന്നു. അവർക്കതിൽ നിന്ന് രക്ഷപ്പെടുക സാധ്യമല്ല.