These, our people, have taken besides Him deities. Why do they not bring for [worship of] them a clear evidence? And who is more unjust than one who invents about Allah a lie?" (Al-Kahf [18] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറഞ്ഞു: നമ്മുടെ ഈ ജനം അല്ലാഹുവെവിട്ട് പല ദൈവങ്ങളെയും സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. എന്നിട്ടും അവരതിന് വ്യക്തമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്? അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? (അല്‍കഹ്ഫ് [18] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ആരാധ്യരെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ആരാധ്യരെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്?
2 Mokhtasar Malayalam
ശേഷം അവർ പരസ്പരം നോക്കികൊണ്ട് പറഞ്ഞു: നമ്മുടെ ഈ സമൂഹം അല്ലാഹുവിന് പുറമെ ആരാധിക്കുവാനായി പല ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നു. തങ്ങളുടെ ആരാധനക്ക് എന്തെങ്കിലും ഒരു തെളിവ് അവരുടെ പക്കലില്ല. അല്ലാഹുവിന് ഒരു പങ്കാളിയുണ്ട് എന്ന് കള്ളം കെട്ടിച്ചമച്ചവനെക്കാൾ അതിക്രമിയായി മറ്റാരും തന്നെയില്ല.