[He has made it] straight, to warn of severe punishment from Him and to give good tidings to the believers who do righteous deeds that they will have a good reward [i.e., Paradise]. (Al-Kahf [18] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തികച്ചും ഋജുവായ വേദമാണിത്. അല്ലാഹുവിന്റെ കൊടിയ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണിത്. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കാനും. (അല്‍കഹ്ഫ് [18] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ചൊവ്വായ നിലയില്‍. തന്റെപക്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത് നല്കുവാനും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് ഉത്തമമായ പ്രതിഫലമുണ്ട് എന്ന് സന്തോഷവാര്‍ത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്.
2 Mokhtasar Malayalam
അല്ലാഹു ഖുർആനിനെ ചൊവ്വായ നിലയിലാക്കിയിരിക്കുന്നു. അതിൽ യാതൊരു വൈരുദ്ധ്യമോ ഭിന്നതയോ ഇല്ല. (അല്ലാഹുവിനെ) നിഷേധിച്ചവരെ കാത്തിരിക്കുന്ന, അല്ലാഹുവിൽ നിന്നുള്ള കഠിനമായ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നതിന് വേണ്ടിയാകുന്നു അവൻ ഖുർആൻ അവതരിപ്പിച്ചത്. സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന, മുഅ്മിനുകൾക്ക് സന്തോഷംപകരുന്ന വാർത്ത അറിയിക്കുന്നതിനും; അതായത് ഒരു പ്രതിഫലവും കിടപിടിക്കാത്തത്ര ഉൽകൃഷ്ടമായ പ്രതിഫലം അവർക്കുണ്ട് എന്ന വാർത്ത അറിയിക്കുന്നതിന്.