And say, "The truth is from your Lord, so whoever wills – let him believe; and whoever wills – let him disbelieve." Indeed, We have prepared for the wrongdoers a fire whose walls will surround them. And if they call for relief, they will be relieved with water like murky oil, which scalds [their] faces. Wretched is the drink, and evil is the resting place. (Al-Kahf [18] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. നിഷേധിക്കാനുദ്ദേശിച്ചവര്‍ക്ക് നിഷേധിക്കാം; അക്രമികള്‍ക്കു നാം നരകത്തീ തയ്യാറാക്കിവെച്ചിട്ടുണ്ട്. അതിന്റെ ജ്വാലകള്‍ അവരെ വലയം ചെയ്തുകഴിഞ്ഞു. അവിടെ അവര്‍ വെള്ളത്തിനു കേഴുകയാണെങ്കില്‍ അവര്‍ക്ക് കുടിക്കാന്‍ കിട്ടുക ഉരുകിയ ലോഹം പോലുള്ള പാനീയമായിരിക്കും. അതവരുടെ മുഖങ്ങളെ കരിച്ചുകളയും. അതൊരു നശിച്ച പാനീയം തന്നെ! അവിടം വളരെ ചീത്തയായ താവളമാണ്. (അല്‍കഹ്ഫ് [18] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അശ്രദ്ധമായ ഹൃദയങ്ങളുള്ള, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയെ അവഗണിച്ചവരോട് താങ്കൾ പറയുക: ഞാൻ കൊണ്ടുവന്നിരിക്കുന്നതെന്തോ; അതാകുന്നു സത്യം. അതാകട്ടെ അല്ലാഹുവിൽ നിന്നുള്ളതാകുന്നു; എൻ്റെ അടുക്കൽ നിന്നുള്ളതല്ല. (അല്ലാഹുവിൽ) വിശ്വസിച്ചവരെ ആട്ടിപ്പറഞ്ഞയക്കൂ എന്ന നിങ്ങളുടെ ആവശ്യം ഞാൻ അംഗീകരിക്കുന്നതല്ല. നിങ്ങളുടെ കൂട്ടത്തിൽ നിന്നാരെങ്കിലും ഈ സത്യത്തിൽ വിശ്വസിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അതിൽ വിശ്വസിക്കട്ടെ. അവന് ലഭിക്കുന്ന പ്രതിഫലത്തിൽ അവന് നാളെ സന്തോഷിക്കാവുന്നതാണ്. നിങ്ങളിലാരെങ്കിലും ഇതിനെ നിഷേധിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവൻ നിഷേധിക്കട്ടെ; അവനെ കാത്തിരിക്കുന്ന ശിക്ഷ (കാണുമ്പോൾ) അവൻ ദുഃഖിക്കുന്നതാണ്. തീർച്ചയായും നാം, അല്ലാഹുവിലുള്ള നിഷേധം തിരഞ്ഞെടുത്തു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് ഭീകരമായ നരകം ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ ഭിത്തികൾ അവരെ അടിമുടി വലയം ചെയ്യുന്നതാണ്; അവർക്കതിൽ നിന്ന് ഓടിരക്ഷപ്പെടാൻ സാധിക്കുന്നതല്ല. കടുത്ത ദാഹത്തിൽ നിന്ന് രക്ഷപ്പെടാൻ വെള്ളം ആവശ്യപ്പെട്ടാൽ കടുത്ത ചൂടുള്ള, ഉരുകിയ ലോഹത്തിൻ്റെ ദ്രാവകമായിരിക്കും അവർക്ക് ലഭിക്കുന്ന സഹായം. അതിൻ്റെ കഠിനമായ ചൂട് അവരുടെ മുഖങ്ങളെ എരിച്ചു കളയും. അവർക്ക് സഹായമായി നൽകപ്പെടുന്ന ഈ വെള്ളം എത്ര മോശമായിരിക്കുന്നു; അതവരുടെ ദാഹം ശമിപ്പിക്കുകയില്ല. അല്ല! യഥാർത്ഥത്തിൽ അവരുടെ ദാഹം വർദ്ധിപ്പിക്കുകയാണ് അത് ചെയ്യുക. അവരുടെ മുഖങ്ങളെ കരിച്ചു കളയുന്ന അഗ്നിയെ അത് കെടുത്തിക്കളയുകയുമില്ല. അവർ എത്തിച്ചേർന്നിരിക്കുന്ന സങ്കേതവും, അവർ വസിക്കുന്ന വാസസ്ഥലവും -അതായത് നരകം- എത്ര മോശമായിരിക്കുന്നു.