Ulaaa'ika lahum Jannaatu 'Adnin tajree min tahtihimul anhaaru yuhallawna feehaa min asaawira min zahabinw wa yalbasoona siyaaban khudram min sundusinw wa istabraqim muttaki'eena feehaa 'alal araaa'ik; ni'mas sawaab; wa hasunat murtafaqaa (al-Kahf 18:31)
Those will have gardens of perpetual residence; beneath them rivers will flow. They will be adorned therein with bracelets of gold and will wear green garments of fine silk and brocade, reclining therein on adorned couches. Excellent is the reward, and good is the resting place. (Al-Kahf [18] : 31)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ക്ക് സ്ഥിരവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരുടെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവിടെയവര്‍ സ്വര്‍ണവളകളണിയിക്കപ്പെടും. നേര്‍ത്തതും കനത്തതുമായ പച്ചപ്പട്ടുകളാണ് അവിടെയവര്‍ ധരിക്കുക. കട്ടിലുകളില്‍ ചാരിയിരുന്നാണ് അവര്‍ വിശ്രമിക്കുക. എത്ര മഹത്തായ പ്രതിഫലം! എത്ര നല്ല സങ്കേതം! (അല്‍കഹ്ഫ് [18] : 31)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തു അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം! എത്ര ഉത്തമമായ വിശ്രമസ്ഥലം!
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ഇക്കൂട്ടർ; അവർക്ക് എന്നെന്നും വസിക്കാനുള്ള വാസസ്ഥലമായി സ്വർഗമുണ്ടായിരിക്കുന്നതാണ്. അതിലെ സൗധങ്ങൾക്ക് താഴ്ഭാഗത്തു കൂടെയായി സ്വർഗത്തിലെ പരിശുദ്ധമായ അരുവികൾ ഒഴുകുന്നു. സ്വർണ്ണത്തിൻ്റെ വളകൾ ധരിപ്പിക്കപ്പെട്ടു കൊണ്ട് അവർ അലങ്കരിക്കപ്പെടുന്നതാണ്. കട്ടിയുള്ളതും നേരിയതുമായ പട്ടിൻ്റെ തുണികൾ അവരവിടെ ധരിക്കുന്നതാണ്. ചുറ്റും മറക്കുന്ന മനോഹരമായ വിരിപ്പുകളാൽ അലങ്കരിക്കപ്പെട്ട കട്ടിലുകളിൽ അവർ ചാരിയിരിക്കുന്നതാണ്. അവരുടെ പ്രതിഫലം എത്ര നല്ല പ്രതിഫലമായിരിക്കുന്നു. അവർക്ക് താമസിക്കാൻ എത്ര നല്ല വാസസ്ഥലവും ഭവനുമായിരിക്കുന്നു സ്വർഗം!