فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلٰٓى اٰثَارِهِمْ اِنْ لَّمْ يُؤْمِنُوْا بِهٰذَا الْحَدِيْثِ اَسَفًا ( الكهف: ٦ )
Fala'allaka baakhi'un nafsaka 'alaaa aasaarihim illam yu;minoo bihaazal hadeesi asafaa (al-Kahf 18:6)
English Sahih:
Then perhaps you would kill yourself through grief over them, [O Muhammad], if they do not believe in this message, [and] out of sorrow. (Al-Kahf [18] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം. (അല്‍കഹ്ഫ് [18] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് പോയതിനെത്തുടര്‍ന്ന് (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.[1]
[1] ജനങ്ങള്‍ സത്യം സ്വീകരിക്കാത്തതില്‍ മനംനൊന്ത് കഷ്ടപ്പെടേണ്ടതില്ലെന്ന് നബി(ﷺ)യെ അല്ലാഹു ഉണര്‍ത്തുന്നു. വിശ്വസിപ്പിക്കല്‍ നബി(ﷺ)യുടെ ചുമതലയല്ല. സത്യം അറിയിച്ചുകൊടുക്കാനുള്ള ബാധ്യതയേ അവിടുത്തേക്കുള്ളൂ.