Skip to main content

اَمْ حَسِبْتَ اَنَّ اَصْحٰبَ الْكَهْفِ وَالرَّقِيْمِ كَانُوْا مِنْ اٰيٰتِنَا عَجَبًا  ( الكهف: ٩ )

am
أَمْ
Or
അല്ലാ (ഒരു പക്ഷെ)
ḥasib'ta
حَسِبْتَ
you think
നീ വിചാരിച്ചു (വോ)
anna aṣḥāba l-kahfi
أَنَّ أَصْحَٰبَ ٱلْكَهْفِ
that (the) companions (of) the cave
നിശ്ചയമായും ഗുഹയുടെ ആള്‍ക്കാര്‍ (ഗുഹാവാസികള്‍)
wal-raqīmi
وَٱلرَّقِيمِ
and the inscription
റഖീമിന്റെയും
kānū
كَانُوا۟
were
അവരായിരുന്നു (എന്നു)
min āyātinā
مِنْ ءَايَٰتِنَا
among Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു
ʿajaban
عَجَبًا
a wonder?
ഒരു (വലിയ) ആശ്ചര്യം

Am hasibta anna Ashaabal Kahfi war Raqeemi kaanoo min Aayaatinaa 'ajabaa (al-Kahf 18:9)

English Sahih:

Or have you thought that the companions of the cave and the inscription were, among Our signs, a wonder? (Al-Kahf [18] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതല്ല; ഗുഹയുടെയും റഖീമിന്റെയും ആള്‍ക്കാര്‍ നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളിലെ വലിയൊരദ്ഭുതമായിരുന്നുവെന്ന് നീ കരുതിയോ? (അല്‍കഹ്ഫ് [18] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതല്ല, ഗുഹയുടെയും റഖീമിന്‍റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ?[1]

[1] ഗുഹാവാസികളെ പറ്റിയുള്ള ഖുര്‍ആനിലെ വിവരണം ഇവിടെ തുടങ്ങുന്നു. ഗുഹാവാസികളുടെ ചരിത്രം ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയില്‍ ഒരു സംസാരവിഷയമായിരുന്നു. ഏറ്റവും വലിയ അത്ഭുതമായിട്ടായിരുന്നു അവരത് ഗണിച്ചിരുന്നത്. എന്നാല്‍ അല്ലാഹുവിൻ്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങള്‍ എത്രയോ ഉണ്ട്. അക്കൂട്ടത്തില്‍ അത്രയൊന്നും അത്ഭുതകരമല്ലാത്ത ഒന്ന് മാത്രമാണ് ഈ സംഭവം. 'റഖീം' എന്നത് ആ ഗുഹ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിൻ്റെ പേരാണെന്നും ഗുഹാവാസികളുടെ പേര് രേഖപ്പെടുത്തിയ ഫലകമാണെന്നും അഭിപ്രായമുണ്ട്.