So eat and drink and be contented. And if you see from among humanity anyone, say, 'Indeed, I have vowed to the Most Merciful abstention, so I will not speak today to [any] man.'" (Maryam [19] : 26)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: 'ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.'' (മര്‍യം [19] : 26)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്. അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.
2 Mokhtasar Malayalam
നിങ്ങൾ ഈത്തപ്പഴം കഴിക്കുകയും, വെള്ളം കുടിക്കുകയും ചെയ്യുക. നിങ്ങളുടെ ഈ കുഞ്ഞിനെ ലഭിച്ചതിൽ സന്തോഷിക്കുകയും ദുഃഖിക്കാതിരിക്കുകയും ചെയ്യുക. ജനങ്ങളിൽ ആരെങ്കിലും നിങ്ങളെ കാണുകയും കുട്ടിയെ കുറിച്ച് ചോദിക്കുകയും ചെയ്താൽ അവരോട് പറയുക: എൻ്റെ രക്ഷിതാവിനായി ഇന്ന് സംസാരത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് ഞാൻ സ്വയം നേർച്ച നേർന്നിരിക്കുന്നു. അതിനാൽ ജനങ്ങളിൽ ആരോടും ഞാൻ ഇന്ന് സംസാരിക്കുകയില്ല.