And when a messenger from Allah came to them confirming that which was with them, a party of those who had been given the Scripture threw the Scripture of Allah [i.e., the Torah] behind their backs as if they did not know [what it contained]. (Al-Baqarah [2] : 101)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവരുടെ അടുത്ത് ദൈവദൂതന് വന്നെത്തി. അദ്ദേഹം അവരുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്നവനായിരുന്നു. എന്നിട്ടും വേദം കിട്ടിയവരിലൊരുകൂട്ടര്‍ ആ ദൈവികഗ്രന്ഥത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. അവര്‍ക്കൊന്നും അറിയാത്തപോലെ. (അല്‍ബഖറ [2] : 101)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിൻ്റെ ഒരു ദൂതന് അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിൻ്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്.
2 Mokhtasar Malayalam
അല്ലാഹുവിങ്കൽ നിന്നുള്ള റസൂലായ മുഹമ്മദ് നബി(ﷺ) അവരിലേക്കു വന്നു. തൗറാത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ആ നബിയിൽ യോജിച്ചുവന്നിട്ടുമുണ്ട്. എന്നാൽ അവരിലെ ഒരു വിഭാഗം തൗറാത്ത് കൊണ്ട് തെളിഞ്ഞ കാര്യം അവഗണിക്കുകയാണുണ്ടായത്. ഒട്ടും പരിഗണിക്കാതെ അവരത് പുറകോട്ട് വലിച്ചെറിഞ്ഞു. അതിലുള്ള സന്മാർഗ്ഗവും സത്യവും ഉപകാരപ്പെടുത്തുകയോ പരിഗണിക്കുകയോ ചെയ്യാത്ത വിവരംകെട്ടവനെപ്പോലെയാണ് അവർ പെരുമാറിയത്.