The Jews say, "The Christians have nothing [true] to stand on," and the Christians say, "The Jews have nothing to stand on," although they [both] recite the Scripture. Thus do those who know not [i.e., the polytheists] speak the same as their words. But Allah will judge between them on the Day of Resurrection concerning that over which they used to differ. (Al-Baqarah [2] : 113)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ക്രിസ്ത്യാനികള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് യഹൂദര്‍ പറയുന്നു. യഹൂദര്‍ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു. അവരൊക്കെ വേദമോതുന്നവരാണുതാനും. വിവരമില്ലാത്ത ചിലരെല്ലാം മുമ്പും ഇവര്‍ വാദിക്കും വിധം പറഞ്ഞിട്ടുണ്ട്. അതിനാല്‍, അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉയിര്ത്തെഴുന്നേല്പു നാളില്‍ അല്ലാഹു വിധി കല്പിക്കുന്നതാണ്. (അല്‍ബഖറ [2] : 113)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യഹൂദന്മാര് പറഞ്ഞു; ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്മാര്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്ത്തെഴുന്നേല്പിൻ്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്.
2 Mokhtasar Malayalam
യഹൂദർ പറഞ്ഞു; നസ്വാറാക്കൾ യഥാർത്ഥ മതത്തിലല്ല എന്ന്. നസ്വാറാക്കൾ പറഞ്ഞു; യഹൂദർ യഥാർത്ഥ മതത്തിലല്ല എന്ന്. അവരെല്ലാം അല്ലാഹു അവർക്കവതരിപ്പിച്ച വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അവർ നിഷേധിച്ചതിനെ സത്യപ്പെടുത്തുന്ന വിവരങ്ങളും, എല്ലാ പ്രവാചകന്മാരിലും വ്യത്യാസം കൂടാതെ വിശ്വസിക്കണമെന്നുള്ള കൽപ്പനയും അതിലുണ്ട്. അവരുടെ ഈ പ്രവർത്തനം; മുഴുവൻ പ്രവാചകന്മാരിലും അവർക്കവതരിപ്പിക്കപ്പെട്ടതിലും അവിശ്വസിച്ച വിവരമില്ലാത്ത മുശ്രിക്കുകളുടെ വിശ്വാസത്തോട് സാദൃശ്യപ്പെട്ടിരിക്കുന്നു. അതിനാൽ വിശ്വാസത്തിൽ നിന്ന് പിന്തിനിൽക്കുന്ന എല്ലാവർക്കിടയിലും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നീതിപൂർവ്വം വിധി കൽപ്പിക്കും. അല്ലാഹു അവതരിപ്പിച്ച എല്ലാറ്റിലും വിശ്വസിക്കുന്നതിലല്ലാതെ വിജയമില്ല എന്ന് അവൻ തൻറെ അടിമകളെ അറിയിച്ച വിധിയാണത്.