അവനെ ഞാന്‍ നിര്‍ബന്ധിതനാക്കും,നിര്‍ബ്ബന്ധമായികൊണ്ടുവരും
ilā ʿadhābi
إِلَىٰ عَذَابِ
to (the) punishment
ശിക്ഷയിലേക്ക്
l-nāri
ٱلنَّارِۖ
(of) the Fire
നരകത്തിന്റെ
wabi'sa
وَبِئْسَ
and evil
വളരെ ചീത്ത
l-maṣīru
ٱلْمَصِيرُ
(is) the destination
(ആ)ചെന്നെത്തുന്ന (മടങ്ങിച്ചെല്ലുന്ന) സ്ഥലം
Wa iz qaala Ibraaheemu Rabbij 'al haazaa baladan aaminanw warzuq ahlahoo minas samaraati man aamana minhum billaahi wal yawmil aakhiri qaala wa man kafara faumatti'uhoo qaleelan summa adtarruhooo ilaa 'azaabin Naari wa bi'salmaseer (al-Baq̈arah 2:126)
And [mention] when Abraham said, "My Lord, make this a secure city and provide its people with fruits – whoever of them believes in Allah and the Last Day." [Allah] said, "And whoever disbelieves – I will grant him enjoyment for a little; then I will force him to the punishment of the Fire, and wretched is the destination." (Al-Baqarah [2] : 126)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഇബ്റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: ''എന്റെ നാഥാ! ഇതിനെ നീ ഭീതിയേതുമില്ലാത്ത നാടാക്കേണമേ! ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്കേണമേ.'' അല്ലാഹു അറിയിച്ചു: ''അവിശ്വസിച്ചവനും നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ഞാനവനു നല്‍കും. പിന്നീട് നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ.'' (അല്‍ബഖറ [2] : 126)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എൻ്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ' എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്.) പക്ഷെ, അല്പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്ക്കാന് ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്. (അവന്ന്) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
2 Mokhtasar Malayalam
ഓ നബിയേ ഓർക്കുക: ഇബ്റാഹീം തന്റെ റബ്ബിനെ വിളിച്ചുപ്രാർഥിച്ച സന്ദർഭം: എൻറെ റബ്ബേ, നീ മക്കയെ, ഒരാളും ഉപദ്രവിക്കപ്പെടാത്ത നിർഭയത്വത്തിന്റെ നാടാക്കേണമേ. മക്കയിലെ ആളുകൾക്ക് പലവിധ പഴവർഗങ്ങൾ ഉപജീവനമായി നൽകേണമേ. അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് മാത്രമായി നീ അത് നൽകേണമേ. അല്ലാഹു പറഞ്ഞു: അവരിൽ പെട്ട കാഫിറിനും ഞാൻ ആഹാരം നൽകുന്നതാണ്. അൽപകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാൻ നൽകുക. പിന്നീട് പരലോകത്ത് അവനെ നിർബന്ധപൂർവം ഞാൻ നരകത്തിലാക്കുന്നതാണ്. ഖിയാമത്ത് നാളിൽ അവന് ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.