ഞങ്ങള്‍ വ്യത്യാസം വരുത്തുകയില്ല, വേര്‍പിരിക്കുന്നതല്ല
bayna aḥadin
بَيْنَ أَحَدٍ
between any
ഒരാള്‍ക്കിടയിലും
min'hum
مِّنْهُمْ
of them
അവരില്‍ നിന്ന്
wanaḥnu
وَنَحْنُ
And we
ഞങ്ങളാവട്ടെ
lahu
لَهُۥ
to Him
അവന്
mus'limūna
مُسْلِمُونَ
(are) submissive"
കീഴൊതുങ്ങിയവര്‍ (മുസ്ലിംകള്) ആകുന്നു
Qoolooo aamannaa billaahi wa maaa unzila ilainaa wa maaa unzila ilaaa Ibraaheema wa Ismaa'eela wa Ishaaqa wa Ya'qooba wal Asbaati wa maaootiya Moosa wa 'Eesaa wa maaa ootiyan Nabiyyoona mir Rabbihim laa nufaariq baina ahadim minhum wa nahnu lahoo muslimoon (al-Baq̈arah 2:136)
Say, [O believers], "We have believed in Allah and what has been revealed to us and what has been revealed to Abraham and Ishmael and Isaac and Jacob and the Descendants [al-Asbat] and what was given to Moses and Jesus and what was given to the prophets from their Lord. We make no distinction between any of them, and we are Muslims [in submission] to Him." (Al-Baqarah [2] : 136)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ പറയുക: "അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്മാര്ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്പെട്ട് ജീവിക്കുന്നവരുമാകുന്നു."
2 Mokhtasar Malayalam
യഹൂദികളിലും ക്രിസ്ത്യാനികളിലും പെട്ട നിരർത്ഥകമായ ഈ വാദക്കാരോട് മുഅ്മിനുകളേ നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയ ഖുർആനിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇബ്രാഹീമിനും അദ്ദേഹത്തിൻറെ സന്തതികളായ ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. യഅ്ഖൂബ് സന്തതികളിലെ നബിമാർക്ക് അല്ലാഹു അവതരിപ്പിച്ച് കൊടുത്തതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. മൂസാ നബിക്ക് അല്ലാഹു നൽകിയ തൗറാത്തിലും ഈസാ നബിക്ക് അല്ലാഹു അവതരിപ്പിച്ച ഇൻജീലിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. സർവ്വ നബിമാർക്കും അല്ലാഹു നൽകിയ കിതാബുകളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ചിലരിൽ വിശ്വസിച്ചും മറ്റുചിലരിൽ അവിശ്വസിച്ചും അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. മറിച്ച്, എല്ലാവരിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ പരിശുദ്ധനായ അല്ലാഹുവിന്ന് മാത്രം കീഴ്പെട്ടും അവന്റെ കൽപനകൾക്ക് വഴിപ്പെട്ടും ജീവിക്കുന്നവരുമാകുന്നു.