Skip to main content

وَلَا تَقُوْلُوْا لِمَنْ يُّقْتَلُ فِيْ سَبِيْلِ اللّٰهِ اَمْوَاتٌ ۗ بَلْ اَحْيَاۤءٌ وَّلٰكِنْ لَّا تَشْعُرُوْنَ  ( البقرة: ١٥٤ )

walā taqūlū
وَلَا تَقُولُوا۟
And (do) not say
നിങ്ങള്‍ പറയരുത്
liman yuq'talu
لِمَن يُقْتَلُ
for (the ones) who are slain
കൊല്ലപ്പെടുന്നവരെക്കുറിച്ച്
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
in (the) way (of) Allah
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
amwātun
أَمْوَٰتٌۢۚ
"(They are) dead
മരിച്ചുപോയവര്‍ എന്ന്
bal
بَلْ
Nay
പക്ഷേ, എന്നാല്‍
aḥyāon
أَحْيَآءٌ
(they are) alive
ജീവിച്ചിരിക്കുന്നവരാണ്
walākin
وَلَٰكِن
[and] but
എങ്കിലും
lā tashʿurūna
لَّا تَشْعُرُونَ
you (do) not perceive
നിങ്ങള്‍ ഗ്രഹിക്കുകയില്ല, അറിയുകയില്ല

Wa laa taqooloo limai yuqtalu fee sabeelil laahi amwaat; bal ahyaaa'unw wa laakil laa tash'uroon (al-Baq̈arah 2:154)

English Sahih:

And do not say about those who are killed in the way of Allah, "They are dead." Rather, they are alive, but you perceive [it] not. (Al-Baqarah [2] : 154)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ദൈവമാര്‍ഗത്തില്‍ വധിക്കപ്പെടുന്നവരെ 'മരിച്ചവരെ'ന്ന് പറയാതിരിക്കുക. അല്ല; അവര്‍ ജീവിച്ചിരിക്കുന്നവരാണ്. പക്ഷേ, നിങ്ങളത് അറിയുന്നില്ല. (അല്‍ബഖറ [2] : 154)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷെ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.[1]

[1] മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രക്തസാക്ഷ്യത്തിൻ്റെ മഹത്വം ഉള്‍ക്കൊള്ളാനാവില്ല. ഭൗതികമായി വീക്ഷിക്കുമ്പോള്‍ ഒരു രക്തസാക്ഷി സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയവനാണ്. എന്നെന്നേക്കുമായി നശിച്ചവനാണ്. എന്നാല്‍ അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചവന്‍ അനശ്വരജീവിതം നേടിയവനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.