Indeed, those who conceal what We sent down of clear proofs and guidance after We made it clear for the people in the Scripture – those are cursed by Allah and cursed by those who curse, (Al-Baqarah [2] : 159)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും മറച്ചുവെക്കുന്നവര്‍ ആരോ-അതും മുഴുവന്‍ മനുഷ്യര്‍ക്കുമായി നാം വേദഗ്രന്ഥത്തില്‍ വിശദീകരിച്ചശേഷം- ഉറപ്പായും അല്ലാഹു അവരെ ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു. (അല്‍ബഖറ [2] : 159)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്.
2 Mokhtasar Malayalam
മുഹമ്മദ് നബിയുടെയും അദ്ദേഹം കൊണ്ടുവന്നതിന്റെയും സത്യതക്ക് നാമവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം അത് മറച്ചുവെക്കുന്ന ജൂതരോ ക്രൈസ്തവരോ ആരായിരുന്നാലും അവരെ അല്ലാഹു അവൻറെ കാരുണ്യത്തിൽ നിന്ന് അകറ്റുന്നതാണ്. മലക്കുകളും പ്രവാചകന്മാരും മുഴുവൻ ജനങ്ങളും അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റാൻ പ്രാർത്ഥിക്കുകയും ചെയ്യും.